തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നു; ഏപ്രിലില്‍ 8 ശതമാനമായി

May 12, 2021 |
|
News

                  തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നു; ഏപ്രിലില്‍ 8 ശതമാനമായി

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ കുത്തനെ ഉയര്‍ന്നു. മാര്‍ച്ചിലെ 6.5 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 8 ശതമാനമായാണ് വര്‍ധിച്ചത്. എംപ്ലോയ്മന്റ് നിരക്കാകട്ടെ 37.6 ശതമാനത്തില്‍ നിന്ന് 36.8ലേക്ക് താഴുകയും ചെയ്തു. വിവിധയിടങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് തൊഴിലിനെ ബാധിച്ചെങ്കിലും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയി എന്നുവേണം കണക്കാക്കാനെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി വിലയിരുത്തുന്നു. അതോടൊപ്പം അടച്ചിടല്‍ ജനങ്ങള്‍ക്ക് തൊഴില്‍ തേടുന്നതിന് തടസ്സമാകുകയും ചെയ്തു.

തൊഴിലാളികളുടെ എണ്ണത്തില്‍ ഏപ്രിലില്‍ 11 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ഇതോടെ തൊഴില്‍ ചെയ്യുന്ന മൊത്തംപേരുടെ എണ്ണം 73.5 ലക്ഷമായി കുറയുകയും ചെയ്തു. കാര്‍ഷിക മേഖലയിലാണ് തൊഴില്‍ നഷ്ടം കൂടുതലുണ്ടായത്. ലോക്ഡൗണ്‍ അല്ല ഇതിന് കാരണമെന്നും സിഎംഐഇയുടെ ഡാറ്റ വ്യക്തമാക്കുന്നു. ദിവസക്കൂലിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയില്‍ രണ്ടുലക്ഷേം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമായി. ശമ്പളവരുമാനക്കാരായ 34 ലക്ഷം പേര്‍ക്കും ഏപ്രിലില്‍ ജോലി പോയി. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved