
ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി,ഖനന മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ എഫ്ഡിഐ സമരത്തിനെതിരെ പ്രതിഷേധം നടത്തുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രധപ്പെട്ട കമ്പനകളായ കോള്‍ ഇന്ത്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരും, സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമായ തൊഴിലാളികളാണ് സമരം നടത്താനായി തയ്യാറെടുപ്പ് നടത്തുന്നത്.
രാജ്യത്തെ അഞ്ച് ഫെഡറേഷനുകളടക്കം സെപ്റ്റംബര്‍ 4 ന് പണമുടക്ക് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് മൂലമാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ നിര്‍മ്മാണ മേഖലയിലും, കല്‍ക്കരി ഖനന മേഖലയിലും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. ഐഎന്‍ടിയുസി,സിഐടിയു എഐടിയുസി എച്ച് എംഎസ് എഐസിസിടിയു എന്നിവയുള്‍പ്പെടെ പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സമര രംഗത്തുണ്ടെന്നാണ് വിവരം. വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം എഫ്ഡിഐ നടത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.