
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക് എത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ തിക്കും തിരക്കും ബഹളവുമായിരുന്നു. സര്‍പ്രൈസ് ആയിരുന്നു നിര്‍മല സീതാരാമന്‍ ബജറ്റ് രേഖയുമായി എത്തുമ്പോള്‍.ബജറ്റ് പെട്ടിയുടെ ചിത്രമെടുക്കാന്‍ തിക്കും തിരക്കും കൂട്ടിയ ക്യാമറാമാന്‍മാര്‍ ഒന്നമ്പരന്നു.എല്ലാവരെയും അത്ഭുതപ്പെടുത്തിയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആ വരവ്. ഈ ചുവന്ന തുണിയുടെ പ്രത്യേകതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ധനമന്ത്രിയുടെ കൈയിലുണ്ടായിരുന്നത് പെട്ടിയല്ല, പകരമൊരു തുണിപ്പൊതിയാണ്. അതിന്റെ പേരായിരുന്നു 'ബഹി ഖാത'. ഇതിന്റെ പ്രത്യേകത തന്നെയാണ് ഇപ്പോള്‍ രാജ്യത്തുടനീളം ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
രാജ്യത്തെ വ്യാപാരികള്‍ പണ്ട് കാലം മുതല്‍ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്‌കകമാണ്. ഇതിന് ഹിന്ദിയില്‍ 'ബഹി ഖാത' എന്നാണ് പറയുക. ചില ട്രഡീഷണല്‍ ട്രേഡേഴ്‌സ് കടകളില്‍ നമ്മള്‍ കാണാറുള്ള അതേ പുസ്തകം തന്നെധനമന്ത്രി നിര്‍മ്മല സീതാരമന്‍ ഇത്തവണയും തുണി സഞ്ചിയുമായാണ് പാര്‍ലമെന്റിലേക്ക് എത്തിയത്. ചുവന്ന തുണിയില്‍ പൊതിഞ്ഞ ബജറ്റ് രേഖ ഇന്ന് 11 മണിക്ക് അവതരിപ്പിക്കും. കടും മഞ്ഞ നിറമുളള സാരി ധരിച്ചാണ് നിര്‍മ്മല ഇന്ന് പാര്‍ലമെന്റിലേക്ക് എത്തിയത്.
ബജറ്റ് പെട്ടിയുടെ പാരമ്പര്യം തെറ്റിച്ച ധനമന്ത്രി
മുന്‍കാല ധനമന്ത്രി പെട്ടി ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ലമെന്റിലേക്ക് എത്തിയത്. ഏറ്റവുമൊടുവില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ച പിയൂഷ് ഗോയാല്‍ വരെ ആ പാരമ്പര്യം നിലനിര്‍ത്തിയാണ് ബജറ്റ് അവതരണത്തിന് എത്തിയത്. എന്നാല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആ പതിവ് രീതിയോട് വിടപറഞ്ഞു. പകരം ബഹി ഖാത എന്ന ചുവന്ന നിറത്തുള്ള തുണി സഞ്ചിയില്‍ പൊതിഞ്ഞാണ് ബജറ്റ് രേഖയുമായി പാര്‍ലമെന്റിലേക്ക് എത്തിയത്. രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുക എന്നതാണ് ബഹി ഖാത എന്ന തുണി സഞ്ചിയുമായി ധനമന്ത്രി ബജറ്റ് രേഖയുമായി എത്തിയതെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ വിശേഷണം.