കേന്ദ്ര ബജറ്റ്: പ്രഖ്യാപനങ്ങളിങ്ങനെ

February 01, 2022 |
|
News

                  കേന്ദ്ര ബജറ്റ്: പ്രഖ്യാപനങ്ങളിങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി വന്‍ പ്രഖ്യാപനങ്ങള്‍. 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൃഷിക്ക് പ്രധാന പരിഗണന നല്‍കുന്നതായും ധനമന്ത്രി വ്യക്തമാക്കി.

ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 5 വന്‍കിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഗുണഭോക്താക്കള്‍ ആയ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണ ആയാല്‍ പദ്ധതി നടപ്പാക്കും. ജല്‍ജീവന്‍ മിഷന് 60,000 കോടി വകയിരുത്തും.

കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാന പരിഗണന നല്‍കും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാനായുള്ള വന്‍ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

പശ്ചാത്തല വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കിയും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി ബജറ്റ് അവതരണം പുരോഗമിക്കുന്നു. എല്‍ഐസി ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസനം ബജറ്റ് വിഭാവനം ചെയ്യുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് പിന്തുണ. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി 2023 വരെ നീട്ടി. കവറേജ് 5 ലക്ഷം കോടി രൂപയാക്കി. ചെറുകിട നാമമാത്ര സംരംഭങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ അധിക വായ്പ ലഭ്യമാക്കും.

ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും.  കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം നഗരങ്ങളില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപിംഗ് നയം നടപ്പാക്കും.

ഇ പാസ്‌പോര്‍ട്ട് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കും. പ്രത്യേക സാമ്പത്തിക മേഖല പ്രഖ്യാപിക്കുന്നതിനായി പുതിയ നിയമം കൊണ്ടു വരും. ഓഡിയോ വിഷ്വല്‍ പഠനരീതികള്‍ക്കായും ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ഡിജിറ്റല്‍ ഇക്കോണമിക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

Read more topics: # Union Budget 2022,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved