കേന്ദ്ര ബജറ്റ്: വില കൂടുന്നത് എന്തിനെല്ലാം? കുറയുന്നത് എന്തിനെല്ലാം? അറിയാം

February 01, 2021 |
|
News

                  കേന്ദ്ര ബജറ്റ്: വില കൂടുന്നത് എന്തിനെല്ലാം? കുറയുന്നത് എന്തിനെല്ലാം? അറിയാം

തിങ്കളാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ഈ ബജറ്റ് സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുമെന്ന് സീതാരാമന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കുമായി ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണെങ്കില്‍ സാധാരണക്കാരെ സംബന്ധിച്ചത്തോളം എന്തിനെല്ലാം വില കൂടും കുറയും എന്നതാണ് അറിയേണ്ട പ്രധാന കാര്യങ്ങള്‍. സാധാരണക്കാരുടെ വരുമാനത്തെയും ചെലവുകളെയും ബജറ്റ് എങ്ങനെ ബാധിക്കുമെന്ന് നോക്കാം. വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളുടെ പട്ടിക.

വില കൂടുന്നത് എന്തിനെല്ലാം?

    പെട്രോള്‍: കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്മെന്റ് സെസ് (എ.ഐ.ഡി.സി) ലിറ്ററിന് 2.5 രൂപ കൂടും.
    ഡീസല്‍: എ.ഐ.ഡി.സി ലിറ്ററിന് 4 രൂപ ചുമത്തി
    ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍
    മൊബൈല്‍ ഫോണുകള്‍ - മൊബൈലുകളുടെ ചില ഭാഗങ്ങള്‍ക്ക് വില കൂടും
    സിന്തറ്റിക് രത്നക്കല്ലുകള്‍
    ഇറക്കുമതി ചെയ്ത ലെതര്‍ ഇനങ്ങള്‍
    സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍: തീരുവ 5% മുതല്‍ 20% വരെ ഉയര്‍ത്തി.
    സോളാര്‍ വിളക്കുകള്‍: തീരുവ 5% ല്‍ നിന്ന് 15% ആക്കി.
    ചില ഓട്ടോ ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ 15% ആക്കി ഉയര്‍ത്തി.
    സ്റ്റീല്‍ സ്‌ക്രൂകള്‍: ഡ്യൂട്ടി 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി
    പ്ലാസ്റ്റിക് ബില്‍ഡര്‍ വെയര്‍: തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി
    കോട്ടണ്‍: കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയര്‍ത്തി
    അസംസ്‌കൃത സില്‍ക്കും നൂല്‍ സില്‍ക്കും - കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി.
    സ്വര്‍ണം, വെള്ളി,
    മദ്യം
    അസംസ്‌കൃത പാം ഓയില്‍
    അസംസ്‌കൃത സോയാബീന്‍
    സൂര്യകാന്തി എണ്ണ
    ആപ്പിള്‍
    കല്‍ക്കരി
    ലിഗ്‌നൈറ്റ്
    രാസവളങ്ങള്‍ (യൂറിയ തുടങ്ങിയവ)
    പയര്‍
    കടല

വിലകുറയുന്നത് എന്തിനെല്ലാം?

    അയണ്‍ സ്റ്റീല്‍: കസ്റ്റംസ് തീരുവ 7.5 ശതമാനമായി കുറഞ്ഞു.
    നൈലോണ്‍ വസ്ത്രങ്ങള്‍ - നൈലോണ്‍ ഫൈബര്‍, നൂല്‍ എന്നിവയുടെ ബിസിഡി നിരക്ക് 5% ആയി കുറച്ചു.
    ചെമ്പ് ഉപകരണങ്ങള്‍
    ഷൂസ്

Read more topics: # Union Budget,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved