കേന്ദ്ര ബജറ്റിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം; ബജറ്റ് പ്രതീക്ഷകള്‍

December 21, 2020 |
|
News

                  കേന്ദ്ര ബജറ്റിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം; ബജറ്റ് പ്രതീക്ഷകള്‍

2021-2022 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി ഏതാനും ആഴ്ച്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബജറ്റ് തയ്യാറാക്കല്‍ ഇന്ത്യയിലെ ഏതൊരു ധനമന്ത്രിയും നേരിടുന്ന ഏറ്റവും പ്രയാസകരമായ ഒന്നാണ്. എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരി തീര്‍ത്ത സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ബജറ്റിനെ കൂടുതല്‍ സ്വാധീനിക്കാനിടയുണ്ട്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജിഡിപി ഒന്നാം പാദത്തില്‍ 24 ശതമാനം ഇടിഞ്ഞു. മികച്ച വീണ്ടെടുക്കല്‍ ഉണ്ടായിരുന്നിട്ടും, രണ്ടാം പാദത്തില്‍ 7.5 ശതമാനം കുറവുണ്ടായി. ചില്ലറ പണപ്പെരുപ്പം നിരവധി മാസങ്ങളായി ആറ് ശതമാനത്തിന് മുകളിലാണ്. മൊത്തം തൊഴില്‍ നിരക്ക് രണ്ടാം പാദത്തില്‍ 38 ശതമാനത്തില്‍ താഴെയായിരുന്നു.

കേന്ദ്രത്തിന്റെ ധനക്കമ്മി ജിഡിപിയുടെ എട്ട് ശതമാനവും സംയോജിത (സെന്റര്‍ പ്ലസ് സ്റ്റേറ്റുകളുടെ) കമ്മി 12-13 ശതമാനവുമാകാന്‍ സാധ്യതയുണ്ട്, പ്രധാനമായും വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വരുമാനത്തില്‍ ഉണ്ടായ ഇടിവാണ് ഇതിന് കാരണം. വ്യാപാര കയറ്റുമതി വളര്‍ച്ച ഇപ്പോഴും കുറവാണ്. ജിഡിപി, പണപ്പെരുപ്പം പോലുള്ളവ മേഖലകളിലെ അനിശ്ചിതത്വം ബജറ്റ് തയ്യാറാക്കല്‍ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാക്കുന്നു.

റിസര്‍വ് ബാങ്ക് മൂന്നാം പാദത്തില്‍ 0.1 ശതമാനവും നാലാം പാദത്തില്‍ 0.7 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. 2021-2022 ലെ വീണ്ടെടുക്കല്‍ ശക്തമായിരിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകരും പറയുന്നു. ജിഡിപിയും വരുമാനവും ഇപ്പോള്‍ ശക്തമായി വീണ്ടെടുക്കുന്നതിനാല്‍, വരും വര്‍ഷങ്ങളില്‍ ചെയ്യേണ്ട അനിവാര്യമായ ധന ഏകീകരണത്തെക്കുറിച്ച് ഗൗരവമായി ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

പൊതുജനാരോഗ്യത്തിനും പ്രതിരോധത്തിനുമായി ആവശ്യമായ ചെലവ് അടുത്ത വര്‍ഷം 2019-2020നേക്കാള്‍ അല്പം കൂടി ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം വ്യക്തിഗത ആദായനികുതി ഇളവ് പരിധിയില്‍ ഗണ്യമായ കുറവിനും സാധ്യതയുണ്ട്. കോര്‍പ്പറേറ്റ് നികുതികള്‍ക്ക് ഒറ്റത്തവണ ഒരു വര്‍ഷത്തെ സര്‍ചാര്‍ജ്, എല്ലാ മന്ത്രാലയങ്ങളിലുടനീളം സര്‍ക്കാര്‍ ഫീസുകളും ഉപയോക്തൃ നിരക്കുകളും ഉയര്‍ത്തുന്നതിനുള്ള ആസൂത്രിതമായ ശ്രമം, മിച്ച സര്‍ക്കാര്‍ ഭൂമിയുടെ വില്‍പ്പന നടത്തുന്നതിനുള്ള ഒരു പ്രധാന പരിപാടി എന്നിവയും പരിഗണനയിലാണ്.

ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കരുതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യയിലെ ആഗോള, പ്രാദേശിക മൂല്യ ശൃംഖലകളില്‍ കൂടുതല്‍ പങ്കാളിത്തത്തിലൂടെ കയറ്റുമതി ആവശ്യകത വിപുലീകരിക്കുന്നതില്‍ നിന്ന് നേട്ടമുണ്ടാക്കണമെങ്കില്‍ ഇറക്കുമതി തീരുവ നിരക്ക് 2017 ലെവലിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Related Articles

© 2025 Financial Views. All Rights Reserved