കേന്ദ്ര ബജറ്റ്: രണ്ട് വാക്‌സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും; കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നല്‍

February 01, 2021 |
|
News

                  കേന്ദ്ര ബജറ്റ്: രണ്ട് വാക്‌സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും; കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നല്‍

ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് 2021 പ്രഖ്യാപനങ്ങളാരംഭിച്ചു. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ട് വാക്‌സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തും. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികള്‍ തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.

ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി. പ്രാഥമിക തലം മുതല്‍ രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങള്‍ മെച്ചപ്പെടുത്താന്‍ ആറു വര്‍ഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി. ദേശീയ ആരോഗ്യ ദൗത്യത്തിനു പുറമേയാണിത്. വായു മലിനീകരണം ചെറുക്കാന്‍ 42 നഗര കേന്ദ്രങ്ങള്‍ക്കായി 2,217 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നല്‍ നല്‍കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിന് 65,000 കോടിയുടെ റോഡുകള്‍. 600 കിലോ മീറ്റര്‍ മുംബൈ  കന്യാകുമാരി പാത. മധുര, കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി വ്യക്തമാക്കി. 2.23 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് 137 % വര്‍ധനയുണ്ട്. കോവിഡ് വാക്‌സീന്‍ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി.

Related Articles

© 2025 Financial Views. All Rights Reserved