
ന്യൂഡല്‍ഹി: കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.
കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ നല്‍കിയതിന്റെ ഇരട്ടിയലധികം തുകയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇതുവരെ നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റ് 2021ല്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1.1 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിര്‍മ്മല സീതര്‍മാന്‍ പ്രഖ്യാപിച്ചു. മൊത്തം, 1.07 ലക്ഷം കോടി രൂപ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വകയിരുത്തിയിരിക്കുന്നത് 2022 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള മൂലധനച്ചെലവിനാണ്. റെയില്‍വേ ചരക്ക് ഇടനാഴികളില്‍ നിന്ന് ധനസമ്പാദനം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഭാവിയില്‍ ചരക്ക് ഇടനാഴി വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു. 18,000 കോടി രൂപ ചെലവഴിച്ച് പൊതുഗതാഗതത്തിന്റെ വിഹിതം ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. മെട്രോലൈറ്റ്, മെട്രോണിയോ സാങ്കേതികവിദ്യകള്‍ ടയര്‍ -2 നഗരങ്ങളിലും ടയര്‍ -1 നഗരങ്ങളുടെ ചുറ്റളവിലും വിന്യസിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
2023 ഡിസംബറോടെ 100 ബ്രോഡ് ഗേജ് റെയില്‍ പാതകളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ബ്രൌണ്‍ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ക്കായി ദേശീയ ധനസമ്പാദന പൈപ്പ്‌ലൈന്‍ ആരംഭിക്കുമെന്നും ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), എച്ച്പിസിഎല്‍ എന്നിവയുടെ പൈപ്പ്‌ലൈനുകള്‍ വഴി ധനസമ്പാദനം നടത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ സീതാരാമന്‍ പറഞ്ഞു. നഗരപ്രദേശങ്ങളിലെ പൊതുഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനായി 18,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.