പൊതുമേഖല എണ്ണക്കമ്പനികളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

July 23, 2021 |
|
News

                  പൊതുമേഖല എണ്ണക്കമ്പനികളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

പൊതുമേഖല എണ്ണക്കമ്പനികളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഭാരത് പെട്രോളിയം കോര്‍പറേഷന്‍(ബിപിസിഎല്‍) സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സര്‍ക്കാരിന്റെ കൈവശമുള്ള 52.98 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് കൈമാറുകയാണ് ലക്ഷ്യം. അതോടൊപ്പം പൊതുമേഖലയിലെ മറ്റ് എണ്ണക്കമ്പനികളിലും വിദേശ നിക്ഷേപത്തിന് സാധ്യത തെളിയും.

നിലവിലെ നയപ്രകാരം 49 ശതമാനം മാത്രമായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നത്. സ്വകാര്യമേഖലയില്‍ നിലവില്‍ തന്നെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ബിപിസിഎലില്‍ നിക്ഷേപം നടത്താന്‍ ഇതിനകം താല്‍പര്യം പ്രകടിപ്പിച്ചിട്ടുളളവരില്‍ പലര്‍ക്കും വിദേശ നിക്ഷേപമുണ്ട്. ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ്, ഐ സ്‌ക്വയര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ അപ്പോളോ മാനേജുമെന്റ്, തിങ്ക് ഗ്യാസ് എന്നീ കമ്പനികളാണ്  അവയില്‍ ചിലത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved