
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്തയാഴ്ച്ച ചേരുന്ന കേന്ദ്രമന്ത്രിസഭ പരിഗണിച്ചേക്കുമെന്നാണ് വിവരം. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് രീതിയിലുള്ള ഓഹരി വില്‍പ്പന നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കമ്പനിയുടെ കൈവശമുള്ള 100 ശതമാനം ഓഹരി വില്‍പ്പന നടത്തി പൂര്‍ണമായും സ്വകാര്യവത്ക്കരിക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭ ആലോചിക്കുന്നത്.
എന്നാല്‍ പകുതി ഓഹരി വില്‍പ്പന നടത്തുകയും പിന്നീട് ഓഹര വില നിശ്ചയിച്ച് ബാക്കി വില്‍പ്പന നടത്തുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യിമിടുന്നത്. ഈ മാസം തന്നെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട കാ്‌യങ്ങള്‍ സര്‍ക്കാര്‍ പിരഗണിച്ചേക്കുമെന്നാണ് വിവരം. അതേസമം മൂല്യനിര്‍ണയം നടത്താന്‍ ബിപിസിഎല്‍ ഈ ആഴ്ച്ച തന്നെ മര്‍ച്ചന്റ് ബാങ്കര്‍മാരെ നിയമിച്ചേക്കുമെന്നാണ് വിവരം.
നിലവില്‍ കമ്പനിയുടെ ആകെ ഓഹരി 52.29 ശതമാനമുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2020 മാര്‍ച്ച് മാസത്തോടെ കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പനയിലൂടെ 10 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.