
രണ്ടു അതിവേഗ ഹൈവേ കോറിഡേര്‍സിനായി കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 90,000 കോടി രൂപ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ, 9,000 കോടി ദ്വാരക എക്‌സ്പ്രസ് വേ ക്കുമായി പ്രഖ്യാപിച്ചു. ദ്വാരക എക്‌സ്പ്രസ് വേ പൂര്‍ത്തിയാകുന്നതോടെ വ്യാവസായിക വികസനത്തിന് പുതിയ വഴികള്‍ തുറക്കും. ചടങ്ങില്‍ ധനമന്ത്രി ജെയ്റ്റ്‌ലി പറഞ്ഞു. ഈ എക്‌സ്പ്രസ് മൊത്തത്തിലുള്ള വികസനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 15 ലക്ഷം കോടി രൂപയുടെ ഗതാഗത പ്രവര്‍ത്തനങ്ങളാണ് മന്ത്രി ഗഡ്കരിയുടെ കീഴില്‍ നടന്നത്. ഗ്രീന്‍ഫീല്‍ഡ് ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ ആയിരിക്കും ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വോ. 1,320 കിലോമീറ്ററാണ് ഇന്ത്യയിലെ ഏറ്റവും നീളമുള്ള അതിവേഗപാത. നിലവിലെ 24 മണിക്കൂറില്‍ നിന്ന് യാത്രാ സമയം13 മണിക്കൂര്‍ ആയി കുറയും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ അതിവേഗപാത പൂര്‍ത്തിയാക്കും. നിര്‍മ്മാണ സമയത്ത് 50 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗഡ്കരി പറഞ്ഞു.എക്‌സ്പ്രസ് വേ അവികസിത പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനായി 15,000 ഹെക്ടര്‍ ഭൂമിയാണ്ഏറ്റെടുക്കുന്നത്. വഡോദര-മുംബൈ എക്‌സ്പ്രസ്വേയുടെ ഭാഗവും 45,000 കോടി രൂപ ചെലവില്‍ നടപ്പാക്കും. ദ്വാരക ഭാഗത്തുനിന്നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബന്ധം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.