
അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള വിമാനങ്ങള്‍ അടുത്ത ദിവസം മുതല്‍ സര്‍വ്വീസ് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ഇത് ഇന്ത്യയ്ക്ക് പുറത്തേക്ക് പോകാനുള്ളവരുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു. ജൂലൈ 10, 12, 15 തീയതികളില്‍ യുണൈറ്റഡ് ഡല്‍ഹിക്കും നെവാര്‍ക്കിനുമിടയില്‍ സര്‍വീസുകള്‍ നടത്തും.
യുണൈറ്റഡ് വിമാനങ്ങളുടെ നിരക്കുകളാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് യുഎസിലേക്കുള്ള ഒരു എയര്‍ ഇന്ത്യ വിമാനത്തിന്റെ നിരക്ക് ഒരു ലക്ഷം രൂപയില്‍ കൂടുതലാണ്. നിരക്ക് വളരെ കൂടുതലാണെന്ന ആക്ഷേപം യാത്രക്കാരില്‍ നിന്ന് ശക്തമായപ്പോള്‍ മറ്റ് വിമാനക്കമ്പനികള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കിനേക്കാള്‍ വളരെ കുറവാണ് എയര്‍ ഇന്ത്യ ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ യുണൈറ്റഡ് എയര്‍ലൈനിന്റെ നിരക്ക് എയര്‍ ഇന്ത്യ ഈടാക്കുന്നതിന്റെ പകുതി മാത്രമാണ്.
ജൂലൈ 12ന് അമേരിക്കയിലേയ്ക്കുള്ള യുണൈറ്റഡിന്റെ നിരക്ക് 57,498 രൂപ മുതല്‍ 60,648 രൂപ വരെയാണ് നിരക്ക്. മറ്റ് നിരക്കുകള്‍ പരിശോധിക്കുമ്പോഴേക്കും സീറ്റുകള്‍ വിറ്റുപോയതായി കാണിക്കുന്നു. ഇന്‍കമിംഗ് ഫ്‌ലൈറ്റില്‍ ആളില്ലാതിരുന്നിട്ടും നിരക്കുകള്‍ വളരെ കുറവാണെന്ന് വ്യോമയാന മേഖലയിലെ ചില മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് വിമാനങ്ങളില്‍ യാത്രക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് മണികണ്‍ട്രോള്‍ ചോദിച്ചതിനെ തുടര്‍ന്ന്, എയര്‍ലൈന്‍ 10, 12, 15 തീയതികളില്‍ ഡല്‍ഹിയില്‍ നിന്ന് നെവാര്‍ക്കിലേക്ക് മൂന്ന് സര്‍വ്വീസുകള്‍ നടത്തുമെന്ന മറുപടിയാണ് നല്‍കിയത്. കൂടാതെ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര വിമാനങ്ങളില്‍ നിലവിലുള്ള ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് യുണൈറ്റഡ്.കോം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്നുള്ള യുണൈറ്റഡ് വിമാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, എയര്‍ ഇന്ത്യ തങ്ങളുടെ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളിലെ നിരക്ക് 25 മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലെ ഇക്കോണമി സീറ്റിന് ഇപ്പോള്‍ 75,461 രൂപയും ടൊറന്റോ-ഡല്‍ഹി ഇക്കോണമി ടിക്കറ്റിന് 75,321 രൂപയുമാണ് നിരക്കെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് അനുസരിച്ച് നിരക്ക് യുണൈറ്റഡിനേക്കാള്‍ ഉയര്‍ന്നതാണെങ്കിലും നിരക്ക് കുറച്ചിട്ടുണ്ട്. ജൂലൈ 9 നുള്ള എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിന് 1,120 ഡോളര്‍ അഥവാ 83,493 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ജൂലൈ 10 മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വിമാന ടിക്കറ്റുകളും വിറ്റുപോയി. അതുപോലെ, ടൊറന്റോ-ഡല്‍ഹി വിമാനത്തിന്റെ നിരക്ക് 84,901 രൂപയായിരുന്നു. ഈ ഫ്‌ലൈറ്റുകളിലെയും ജൂലൈ 10 മുതലുള്ള ടിക്കറ്റുകള്‍ വിറ്റുപോയി. ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍, ടൊറന്റോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും വിറ്റഴിഞ്ഞു.