
വാഷിങ്ടണ്‍: പാക്കിസ്താനു വേണ്ടിയുള്ള സാമ്പത്തിക സഹായത്തില്‍ 440 മില്യണ്‍ ഡോളര്‍ വെട്ടിക്കുറച്ച് അമേരിക്ക. ഇതോടെ പാക്കിസ്ഥാന്‍ വളര്‍ച്ചാ പങ്കാളത്ത കരാര്‍ പ്രകാരം പറഞ്ഞിരിക്കുന്ന തുകയില്‍ നിന്നും നല്ലൊരു ശതമാനം കുറവാണ് ഉണ്ടാകാന്‍ പോകുന്നത്. 2010ലാണ് ഈ കരാര്‍ എഴുതുന്നത്. ഇത് പ്രകാരം അമേരിക്ക പാക്കിസ്താന് 4.5 ബില്യണ്‍ യുഎസ് ഡോളറിന്റെ സഹായം ചെയ്ത് കൊടുക്കും എന്നായിരുന്നു. എന്നാലിപ്പോള്‍ ഇത് 4.1 ബില്യണ്‍ ഡോളറാക്കി ചുരുക്കാനുള്ള ശ്രമത്തിലാണ്. ഏതാനും ആഴ്ച്ച മുന്‍പ് യുഎസ് സന്ദര്‍ശന വേളയില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നു.
2010ല്‍ കേറി ലുഗര്‍ ബെര്‍മാന്‍ ആക്ട് പ്രകാരം യുഎസ് കോണ്‍ഗ്രസാണ് ഈ കരാര്‍ പാസാക്കുന്നത്. ഇതു പ്രകാരം അഞ്ചു വര്‍ഷം കൊണ്ട് പാക്കിസ്താന് 7.5 ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കണമെന്നായിരുന്നു കരാര്‍. എന്നാല്‍ പിന്നീടിന് 4.5 ആയി കുറയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും പാക്കിസ്താനു വേണ്ടിയുള്ള 300 മില്യണിന്റെ പ്രതിരോധ സഹായം അമേരിക്ക പിന്‍വലിച്ചിരുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിലാണിത് എന്നും അറിയിപ്പില്‍ പറയുന്നു. പാക് ഇടപെടലുകളില്‍ അമേരിക്കക്കുള്ള നിരാശയുടെ വ്യക്തമായ ലക്ഷണമായി ഇതിനെ നിരീക്ഷകര്‍ കരുതുന്നു. ബിന്‍ലാഡനെ ഒളിപ്പിച്ചതടക്കം ഒരു കാര്യത്തിലും പാക് സഹായം ലഭിച്ചില്ലെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനെത്തുടര്‍ന്നാണ് പെന്റഗണിന്റെ സാമ്പത്തിക സഹായ നിഷേധമെന്നത് ശ്രദ്ധേയമാണ്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള ഇമെയില്‍ മറുപടിയില്‍ പ്രതിരോധ വക്താവ് കേണല്‍ റോബ് മാനിംങ് ആണ് പ്രതിരോധ സഹായം നിഷേധിച്ചത് വെളിവാക്കിയത്. അഫ്ഗാനിസ്ഥാന്ഡറെയും പാക്കിസ്താന്റെയും മധ്യേഷ്യയുടെയും ഡെപ്യൂട്ടി അസി.സെക്രട്ടറി ആയിരുന്ന ഡേവിഡ് സിഡ്നിയുടെ അഭിപ്രായത്തില്‍ അമേരിക്കയുടെ നിരാശയുടെ പ്രകടോദാഹരണമാണ് സഹായം റദ്ദാക്കല്‍. യുഎസിന്റെ അനിഷ്ടപ്രകടനം പലപ്രാവശ്യം നടന്നുകഴിഞ്ഞിട്ടും ഇതുവരെ എന്തങ്കിലും നീക്കങ്ങള്‍ നടത്താന്‍ പാക്കിസ്ഥാനിലെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറായിട്ടില്ലെന്ന് സിഡ്നി പറയുന്നു.