
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യോഗി ആദിത്യ നാഥിന്റെ ബജറ്റ് ശ്രദ്ധയോടെയാണ് സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും നിരീക്ഷിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്.
ജനപ്രിയ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 4.79 ലക്ഷം കോടി രൂപയോളം പ്രഖ്യാപിച്ചു. ഗ്രാമങ്ങളില്‍ ഗോ ശാലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും വേണ്ടി 247 കോടി രൂപയോളം സര്‍ക്കാര്‍ നീക്കി വെച്ചു. കന്‍ഹാ ഗോ ശാല പദ്ധതിക്കും ഉഉപേക്ഷിക്കപ്പെട്ടതും തെരുവില്‍ അലഞ്ഞു നടക്കുന്ന ഗോക്കള്‍ക്കും പാര്‍പ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ 200 കോടി രൂപയോളമാണ് നീക്കിവെച്ചത്.
സൈനീക സ്‌കൂള്‍ നിര്‍മ്മാണത്തിനായി സര്‍കാര്‍ പ്രത്യേക തുകയും നീക്കിവെച്ചിട്ടുണ്ട്. 204 കോടി രൂപയോളമാണ് ഇതിനായി പ്രഖ്യാപിച്ചത്. മദ്രസകളുടെ ആധുനികവത്കരണത്തിനായി 459 കോടി രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അയോധ്യയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിമാനത്താവളം ഉള്‍്പ്പടെയുള്ളവയ്ക്ക് ബജറ്റില്‍ പ്രത്യേക തുക സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.