
ഇന്ത്യ പാക് അതിര്‍ത്തിയില്‍ വെച്ച് പാകിസ്ഥാന്‍ സിം കാര്‍ഡ് കൈവശം വെച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി അറസ്റ്റ് ചെയ്തു. ഫൊറോസാബിദിലെ മൊബോക്ക് അതിര്‍ത്തിയില്‍ വച്ചാണ് സുക്ഷാ ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തത്.ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും പാകിസ്ഥാന്‍ സിം കാര്‍ഡും പോലീസ് കണ്ടെടുത്തു. എട്ടോളം വരുന്ന ഇസ്ലാമിക് ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി ഇയാള്‍ക്ക് ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഇസ്ലാമിക് ഗ്രൂപ്പുമായാണ് ഇയാള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ബന്ധമുള്ളതെന്നാണ് സൂചന.