യൂണികോണ്‍ ക്ലബില്‍ ഇടംപിടിച്ച് അപ്ഗ്രാഡ് എഡ്യുക്കേഷന്‍; 185 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

August 10, 2021 |
|
News

                  യൂണികോണ്‍ ക്ലബില്‍ ഇടംപിടിച്ച് അപ്ഗ്രാഡ് എഡ്യുക്കേഷന്‍;  185 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

യൂണികോണ്‍ ക്ലബില്‍ ഇടംപിടിച്ച് റോണി സ്‌ക്രൂവാലയുടെ നേതൃത്വത്തിലുള്ള അപ്ഗ്രാഡ് എഡ്യുക്കേഷന്‍. ഉന്നത വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ടെമസെക് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്‌സി), ഐഐഎഫ്എല്‍ ഗ്രൂപ്പ് എന്നിവയില്‍ നിന്ന് 185 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി തിങ്കളാഴ്ച അറിയിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം 1.2 ബില്യണ്‍ ഡോളറായി.

ഏപ്രില്‍ അവസാനത്തില്‍ അപ്ഗ്രാഡ് ടെമാസെക്കില്‍ നിന്ന് 120 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ഫെബ്രുവരിയില്‍, 2015 ല്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പ്, ഐഎഫ്‌സിയില്‍ നിന്ന് 45 മില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് പറഞ്ഞിരുന്നു. 400 മില്യണ്‍ ഡോളര്‍ കൂടി സമാഹരിക്കാന്‍ കമ്പനി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് വിവരമുണ്ട്. ഇത് വരും ആഴ്ചകളില്‍ പ്രതീക്ഷിക്കാം. ഐഐഎഫ്എല്‍ ഏകദേശം 20 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ധനസമാഹരണത്തിനുശേഷവും, അപ്ഗ്രാഡിന്റെ സ്ഥാപകര്‍ കമ്പനിയുടെ 70% ത്തിലധികം ഓഹരികള്‍ കൈവശം വയ്ക്കുന്നുണ്ട്.

ഇന്ത്യന്‍ യൂണികോണ്‍ ലീഗില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ എഡിടെക് സ്റ്റാര്‍ട്ടപ്പാണ് അപ്ഗ്രാഡ്. നാസ്‌പേഴ്‌സ്, ടൈഗര്‍ ഗ്ലോബല്‍ ഫണ്ട് ചെയ്ത ബൈജൂസ്, സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള അണ്‍അക്കാഡമി എന്നിവയാണ് മറ്റ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍. ഈ വര്‍ഷം ഇതുവരെ 21 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ പദവി നേടിയത്.

Related Articles

© 2025 Financial Views. All Rights Reserved