
ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ വഴിയുള്ള പണമിടപാടില്‍ വര്‍ധനവ് രേഖപ്പടുത്തിയതായി റിപ്പോര്‍ട്ട്. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വഴിയുള്ള യുഎപിഐ വഴിയുള്ള പണമിടപാടിലാണ് ഈ നേട്ടം രേഖപ്പെടുത്തിയത്. മൂന്ന് മാസംകൊണ്ട് ഒരു ബില്യണ്‍ രൂപയുടെ ഇടപാടാണ് ആരെ നടന്നത്. യുപിഐ വഴി പണമിടപാട് നടത്തുന്നവരുടെ എണ്ണത്തിലും ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 100 മില്യണ്‍ ഉപയോക്താക്കളുടെ അടിത്തറയാണ് യുപിഐക്ക് ഇപ്പോള്‍ കൈവരിക്കാന്‍ സാധിച്ചത്. ആഗോളതലത്തില്‍ കൂടുതല്‍ ആളുകള്‍ പണമിടപാട് നടത്തുന്ന പേമെന്റ് സംവിധാനമായി ഇതോടെ യുപിഐ മാറിയെന്നാണ് റിപ്പോര്‍ട്ട്. മികച്ച സേവനങ്ങളുടെ അടിത്തറയാണ് ഇതോടെ ഉപയോക്താക്കള്‍ക്ക് കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത്.
നിലവില്‍ പണമിടപാടിലേക്ക് യുപിഐ നിിരവധി ബാങ്കുകളെ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.യ 141 ബാങ്കുകളെയടക്കം പണമിടപാടിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കായി യുപിഐ പേമെന്റ് സംവിധാനം വിപുലീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആഭ്യന്തര വിപണി രംഗത്ത് യുപിഐ ഇടപാടുകളില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
സെപ്റ്റംബറില്‍ മാത്രം യുപിഐ വഴി ആകെ നടന്ന പണമിടപാട് 955 മില്യനാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1.61 ലക്ഷം കോടി രൂപയുടെ പണമിടപാട് നടന്നിട്ടുള്ളത്. 135 ശതമാനം വര്‍ധനവാണ് യുപിഐ പണമിടപാടില്‍ നടന്നിട്ടുള്ളത്. മറ്റ് പേമെന്റ് കമ്പനികളെ കടത്തിവെട്ടിയാണ് യുപിഐ ഈ നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്. ഗൂഗിള്‍ പേ, പോണ്‍ പേ തുടങ്ങിയ പേമെന്റ് കമ്പനികള്‍ക്ക യുപിഐ വന്‍ വെല്ലുവിളിയായി മാറുമെന്നാണ് വിലയിരുത്തല്‍.