യുപിഐ ഇടപാടുകളില്‍ 101 ശതമാനം വര്‍ധന; ഒക്ടോബറില്‍ നടന്നത് 207 കോടി ഇടപാടുകള്‍

November 02, 2020 |
|
News

                  യുപിഐ ഇടപാടുകളില്‍ 101 ശതമാനം വര്‍ധന; ഒക്ടോബറില്‍ നടന്നത് 207 കോടി ഇടപാടുകള്‍

യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി പണമിടപാട് നടത്തിയവരുടെ എണ്ണം ഒക്ടോബറില്‍ 207 കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയ 114.83 കോടിയേക്കാള്‍ 80 ശതമാനം കൂടുതല്‍. ഇത്രയും ഇടപാടുകളിലൂടെ കൈമാറിയതാകട്ടെ 3.86 ലക്ഷം കോടി രൂപയും. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1.91 ലക്ഷം കോടി രൂപയായിരുന്നു ഇത്. 101 ശതമാനം വര്‍ധന. നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് സെപ്തംബറില്‍ നടന്നത് 3.29 ലക്ഷം കോടി രൂപയുടെ 180 കോടി ഇടപാടുകളാണ്.

കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് രാജ്യത്ത് യുപിഐ ഇടപാടുകള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എട്ടുമാസം കൊണ്ടാണ് 74.6 കോടി ഇടപാടുകള്‍ കൂടിയത്. ഫെബ്രുവരിയില്‍ 130 കോടി ആയിരുന്നത് ഒക്ടോബര്‍ ആയപ്പോഴേക്ക് 207 കോടിയായി വര്‍ധിച്ചു. കോവിഡിന് മുമ്പ് ഇതേയളവിലുള്ള വര്‍ധനയ്ക്ക് 14 മാസങ്ങളെടുത്തു. 2018 ഡിസംബറില്‍ 62 കോടി ഇടപാടുകളുണ്ടായിരുന്നത് ഈ വര്‍ഷം ഫെബ്രുവരിയായപ്പോഴാണ് 130 ലെത്തിയത്. 2016 ഏപ്രിലില്‍ യുപിഐ ഇടപാടുകള്‍ തുടങ്ങിയതു മുതല്‍ ഇതു വരെ 38 ലക്ഷം രൂപയുടെ ഇടപാടുകളാണ് ആകെ നടന്നത്. 189 ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് യുപിഐ സൗകര്യം നല്‍കി വരുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved