
2021 ലും റെക്കോര്‍ഡിട്ട് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍. ഡിജിറ്റല്‍ മണിയിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ തിരിഞ്ഞതോടെ ഈ വര്‍ഷം ജനുവരി മാസത്തില്‍ മാത്രം യുപിഐ വഴി 4.2 ട്രില്യണ്‍ രൂപയുടെ 2.3 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തിയതായി എന്‍ഐടിഐ ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
യുപിഐയുടെ ഇടപാടുകളുടെ മൂല്യം 76.5 ശതമാനവും ഇടപാട് മൂല്യം 100 ശതമാനവും ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി .
നിതി അയോഗ് സിഇഓയും ഈ മുന്നേറ്റത്തെ അത്ഭുത പ്രതിഭാസമായാണ് വിശേഷിപ്പിച്ചത്. 'പ്രതിഭാസം! യുപിഐ 2021 ജനുവരിയില്‍ 4.3 ട്രില്യണ്‍ രൂപയുടെ 2.3 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തി. ഒരു വര്‍ഷത്തില്‍ യുപിഐയുടെ ഇടപാട് മൂല്യം 76.5 ശതമാനം ഉയര്‍ന്നപ്പോള്‍ ഇടപാട് മൂല്യം 100 ശതമാനം ഉയര്‍ന്നു. ഒരു മാസം ഒരു ബില്യണ്‍ ഇടപാടുകള്‍ മറികടക്കാന്‍ യുപിഐക്ക് 3 വര്‍ഷം എടുത്തു. അടുത്ത ബില്ല്യണ്‍ ഒരു വര്‍ഷത്തിനുള്ളില്‍ വന്നു, ''നിതി ആയോഗ് സിഇഒ ട്വീറ്റ് ചെയ്തു.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനായി ശക്തിപ്പെടുത്തുകയും നിരവധി ബാങ്കിംഗ് സവിശേഷതകള്‍, തടസ്സമില്ലാത്ത ഫണ്ട് റൂട്ടിംഗ്, മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍ എന്നിവ ലയിപ്പിക്കുകയും ചെയ്യുന്ന ഒരു പൊതു സംവിധാനമാണ് യുപിഐ. കോവിഡ് മഹാമാരി വന്നതോടെയാണ് കൂടുതല്‍ പേരും തങ്ങളുടെ പണമിടപാടുകള്‍ യുപിഐ വഴി ആക്കിയത്. എളുപ്പത്തില്‍ പണമിടപാട് സാധ്യമാക്കുന്നതിനു പുറമെ വൗച്ചറുകളും ഓഫറുകളും പോലും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്.