ഗൂഗിള്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് പണി കിട്ടി; ഒരു മണിക്കൂറിലേറെ നിശ്ചലമായി

January 10, 2022 |
|
News

                  ഗൂഗിള്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് പണി കിട്ടി; ഒരു മണിക്കൂറിലേറെ നിശ്ചലമായി

ന്യൂഡല്‍ഹി: മൊബൈല്‍ ആപ്പുകള്‍ വഴി പണമിടപാട് സേവനങ്ങള്‍ നടത്തുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) കഴിഞ്ഞ ദിവസം ഒരു മണിക്കൂറിലേറെ പ്രവര്‍ത്തനരഹിതമായി. ഏതാനും മണിക്കൂറുകളായി പണമിടപാട് നടത്തുവാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നിരവധി ഉപഭോക്താക്കളും രംഗത്തുവന്നിരുന്നു. അതേസമയം, സാങ്കേതിക തകരാറുകളെ തുടര്‍ന്ന് സേവനങ്ങള്‍ തടസപ്പെട്ടതായി എന്‍പിസിഐ ട്വിറ്ററിലൂടെ പ്രതികരിച്ചു. പിന്നീട് തകരാറുകള്‍ പരിഹരിച്ച് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

ഉപയോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ട്വീറ്റില്‍ കുറിച്ചു. ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്, ഞങ്ങള്‍ സിസ്റ്റം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും അവര്‍ അറിയിച്ചു. യുപിഐ സെര്‍വര്‍ പ്രവര്‍ത്തനരഹിതമാണെന്നും ഡിജിറ്റല്‍ വാലറ്റുകളും ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് ഇടപാടുകളൊന്നും നടത്താന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ രംഗത്തുവന്നിട്ടുണ്ട്.

പരാതികള്‍ക്ക് വ്യക്തത വരുത്തി ഏതാനും ബാങ്കുകളും രംഗത്തുവന്നിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ കാരണം യുപിഐ സംവിധാനം തകരാറിലാണെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ടെക്ക് റിവ്യൂവറായ നിതിന്‍ അഗര്‍വാളാണ് ഐസിഐസിഐ ബാങ്കിനെ ഉദ്ധരിച്ച് രംഗത്തുവന്നത്. അതേസമയം, മറ്റ് ആപ്പുകളെ സംബന്ധിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം കുറിച്ചു. അവര്‍ ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കുമെന്ന് അറിയില്ലായിരുന്നു, എന്നാല്‍ വാരാന്ത്യങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Read more topics: # UPI, # യുപിഐ,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved