
ന്യൂഡല്‍ഹി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) മുന്‍നിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ജൂലൈയില്‍ നടത്തി അളവിലും മൂല്യത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചു. കൊവിഡ് വരുത്തിവച്ച പ്രതിസന്ധിക്കിടെയാണ് ഈ നിര്‍ണായക നേട്ടം. 3.2 ബില്യണ്‍ ഇടപാടുകളാണ് ജൂലായ് മാസം മാത്രം നടന്നത്.
ജൂണ്‍ മാസവുമായി വച്ച് താരതമ്യം ചെയ്യുമ്പോള്‍ 15.7 ശതമാനമാണ് ഇടപാട് വര്‍ദ്ധിച്ചത്. മൂല്യത്തില്‍, ജൂലായില്‍, 6.06 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് യുപിഐ പ്രോസസ്സ് ചെയ്തിരിക്കുന്നത്, ജൂണിനെ അപേക്ഷിച്ച് 10.76 ശതമാനമാണ് വര്‍ദ്ധന. 2016 ല്‍ ആരംഭിച്ച യുപിഐ 2019 ഒക്ടോബറില്‍ ആദ്യമായി ഒരു ബില്യണ്‍ ഇടപാടുകള്‍ കടന്നിരുന്നു. അടുത്ത ബില്യണ്‍ ഇടപാടുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നു.
2020 ഒക്ടോബറിലാണ് യുപിഐ ആദ്യമായി 2 ബില്യണിലധികം ഇടപാടുകള്‍ പ്രോസസ്സ് ചെയ്തത്. കൂടാതെ, പ്രതിമാസം 2 ബില്യണ്‍ ഇടപാടുകളില്‍ നിന്ന് 3 ബില്യണ്‍ ഇടപാടുകളിലേക്കുള്ള യാത്ര വെറും 10 മാസത്തിനുള്ളില്‍ കടന്നുപോയി, ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ഒരു പ്ലാറ്റ്‌ഫോമായി യുപിഐയുടെ അവിശ്വസനീയമായ ജനപ്രീതി സൂചിപ്പിക്കുന്നു. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം കാരണം, യുപിഐയും മറ്റ് പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളും ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രോസസ് ചെയ്ത ഇടപാടുകളില്‍ ഒരു കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സമ്പദ്വ്യവസ്ഥ തുറന്നപ്പോള്‍ ഉടന്‍ തന്നെ അത് വീണ്ടെടുത്തു.