
മുംബൈ: രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം ആദ്യമായി ഒരു മാസം 150 കോടി പിന്നിട്ടു. ഓഗസ്റ്റില്‍ യുപിഐ പ്ലാറ്റ്‌ഫോം വഴി 156 കോടി ഇടപാടുകളിലൂടെ 2.85 ലക്ഷം കോടി രൂപ കൈമാറിയതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം മാസമാണ് യുപിഐ ഇടപാടുകളില്‍ കാര്യമായവര്‍ധന രേഖപ്പെടുത്തുന്നത്. അതിനിടെ, ചില സ്വകാര്യബാങ്കുകള്‍ യുപിഐ വഴി വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ മാസം 20 എണ്ണത്തില്‍ കൂടുതലായാല്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.
2019- ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന ധനകാര്യബില്ലിലെ വ്യവസ്ഥയ്ക്കു വിരുദ്ധമാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മടക്കി നല്‍കാന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.