
മുംബൈ: അര്‍ബന്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നാലായി തിരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച പഠന സമിതി ശുപാര്‍ശ നല്‍കി. 100 കോടി രൂപ വരെ നിക്ഷേപമുള്ളവ ഒന്നാം തട്ടിലും 100 കോടി 1000 കോടി ഉള്ളവ രണ്ടാം തട്ടിലും 1000 കോടി 10000 കോടി നിക്ഷേപമുള്ളവ മൂന്നാം തട്ടിലും 10000 കോടിക്കുമേലുള്ളവ നാലാം തട്ടിലുമാക്കണമെന്നും അവയ്ക്ക് ഓരോന്നിനും വ്യത്യസ്ത നിയന്ത്രണ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നുമാണ് ശുപാര്‍ശ. ബാങ്കിന്റെയും ഇടപാടുകാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് വ്യവസ്ഥകള്‍.
പ്രതിസന്ധി നേരിടുകയോ വ്യവസ്ഥകള്‍ പാലിക്കാനാകാതിരിക്കുകയോ ചെയ്യുന്ന ബാങ്കിനെ മറ്റൊരു അര്‍ബന്‍ സഹകരണ ബാങ്കില്‍ ലയിപ്പിക്കണമെന്നും ശുപാര്‍ശയിലുണ്ട്. സാധാരണ ഗതിയില്‍ അര്‍ബന്‍ ബാങ്കുകള്‍ ലയിച്ചാല്‍ റിസര്‍വ് ബാങ്ക് ഇടപെടേണ്ടതില്ലെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അര്‍ബന്‍ ബാങ്കുകള്‍ക്കായി ഒരു അപ്പെക്‌സ് സ്ഥാപനം രൂപീകരിക്കാനുള്ള സാധ്യതയും ശുപാര്‍ശയിലുണ്ട്.