
ന്യൂഡല്‍ഹി: രാജ്യത്തെ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ മാര്‍ച്ച് പാദത്തില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്തെ നഗരങ്ങളിലുള്ള തൊഴിലില്ലായ്മാ നിരക്കില്‍ 9.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് പാദങ്ങളിലുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്ത് കേന്ദ്രസര്‍ക്കാറിന് വേണ്ട വിധത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനത്തെ തള്ളിക്കളയുന്നതാണ് ഈ കണക്കുകള്‍ നമുക്ക് തുറന്നുകാട്ടുന്നത്. അതേസമയം മുന്‍പാദത്തില്‍ നഗരങ്ങളിലുണ്ടായ തൊഴിലില്ലായ്മ ഏകദേശം 9.9 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിക്കല്‍ ഓാഫീസ് (എന്‍എസ്ഒ)യാണ് ഇക്കാര്യം പൂര്‍ണമായും പുറത്തുവിട്ടത്.
സര്‍വേക്ക് തൊട്ട് മുന്‍പുള്ള ഏഴ് ദിവസങ്ങളില്‍ രനഗരപ്രദേശത്തുള്ള ഒരാള്‍ ഒറുമണിക്കൂറെങ്കിലും തൊഴില്‍ ചെയ്തിട്ടില്ലെങ്കില്‍ അയാളെ തൊഴില്‍ രഹതിനക്കുന്ന ടൂള്‍ ഉപയോഗച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ അഴിച്ചുപണികള്‍ നടത്തി പ്രതിസന്ധി പരിഹരിക്കുകയെന്നതാണ് ലക്ഷ്യം.
നിലവില്‍ 15-29 വയസ്സനുമിടയ്ക്ക് പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 22.5 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍പാദത്തില്‍ 23.7 ശചതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് സമഗ്രമായ തൊഴില്‍ പദ്ധതി ആവിഷ്‌കരിച്ച് തൊഴിലില്ലായ്മയെ ചെറുത്ത് തോല്‍പ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ തൊഴിലുമാ.യി ബന്ധപ്പെട്ട കണക്കുകളില്‍ കഴിഞ്ഞ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാത്തതിനെ ചൊല്ലി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്.