യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ കൂടുതല്‍ പ്രത്യാഘാതമുണ്ടാവുക ചൈനയ്ക്ക്; വ്യാപാര തര്‍ക്കം ആഗോളസമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഗീതാഗോപിനാഥ്

September 07, 2019 |
|
News

                  യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ കൂടുതല്‍ പ്രത്യാഘാതമുണ്ടാവുക ചൈനയ്ക്ക്; വ്യാപാര തര്‍ക്കം ആഗോളസമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഗീതാഗോപിനാഥ്

ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര തര്‍ക്കത്തില്‍ കൂടുതല്‍ പ്രത്യാഘാതമുണ്ടാവുക ചൈനയ്‌ക്കെന്ന് വിലയിരുത്തല്‍. അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ഗീതാഗോപിനാഥാണ് ഇത്തരമൊരു അഭിപ്രായവുമായി രംഗത്തൈത്തിയിട്ടുള്ളത്. വ്യാപാര യുദ്ധത്തില്‍ കൂടുതല്‍ പരിക്കേല്‍ക്കുക ചൈനയ്ക്കാണെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ അഭിപ്രായം. അതേസമയം ചൈനയില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ പിന്‍മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗോള വ്യാപാരത്തിലാണ് ചൈന  കൂടുതല്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യുഎശ്-ചൈന വ്യാപാര തര്‍ക്കം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും, ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് ഗീതാഗോപിനാഥ് മുന്നറിയിപ്പ് നല്‍കുന്നത്. 

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ ശക്തമായാല്‍ വലിയ വെല്ലുവിളികളെ തരണം ചെയ്യേണ്ടിവരുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. വ്യാപാര തര്‍ക്കം യുഎസിന്റെ വളര്‍ച്ചാ നിരക്കിനെയും ബാധിച്ചേക്കും. ട്രംപ് ഭരണകൂടം ചൈനീസ് കമ്പനികള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉപരോധ നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് ഭരണകൂടം അമേരിക്കന്‍ കമ്പനികളെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ആരോപിക്കുന്നത്. അതേസമയം യുഎസ് ഭരണകൂടത്തിന്റെ അധിക നികുതി ചുമത്തില്‍ നിരവധി ഏഷ്യന്‍ രാജ്യങ്ങളിലെ കമ്പനികളെ ബാധിച്ചിട്ടുണ്ട്. മാതൃ രാജ്യത്തേക്കും, മറ്റ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വിപുപ്പെടുത്താനുള്ള തയ്യാറെടുപ്പാണ് വിവിധ ഏഷ്യന്‍ കമ്പനികള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved