അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ നേട്ടം കൊയ്യുക ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര സംഘടന

February 16, 2019 |
|
News

                  അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ നേട്ടം കൊയ്യുക ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര സംഘടന

അമരിക്കയും ചൊനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യക്ക് പല നേട്ടം ഉണ്ടാക്കുമെന്ന് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യപാര യുദ്ധം ഇന്ത്യക്ക്് പല വിധത്തിലും ഗുണം ചെയ്യുമെന്നാണ് ഐഖ്യ രാഷ്ട്രസഭയുടെ വ്യാപാര ശാഖയായ യുനൈറ്റഡ് നേഷന്‍സ് ട്രേഡിന്റെ വിലയിരുത്തല്‍. മാര്‍ച്ചില്‍ ചൈനീസ് ഉത്പന്നങ്ങളുടെ  മേല്‍ അധിക നികുതി ഏര്‍പ്പെടുത്താനുള്ള യുഎസിന്റെ തീരുമാനം പ്രബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയുടെ  കയറ്റുമതി 11 ബില്യണ്‍ ഡോളറായ വര്‍ധിക്കുമെന്നാണ് യുനൈറ്റഡ് നേഷന്‍സ് ട്രേഡിന്റെ വിലയിരുത്തല്‍. 

ചൈനയുടെ  ഉത്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തുന്ന താരിഫ് ഇന്ത്യയുടെ കയറ്റുമതി 8.3 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മൂലം രാജ്യം 2.65 ബില്യണ്‍ ഡോളര്‍ അദിക വരുമാനം ഉണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി അമേരിക്കയും ചൈനയും കൂടുതല്‍ വ്യാപാര ബന്ധം ആരംഭിക്കും. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

യുഎസ് ചൈനയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന നികുതി ഏറ്റവുമധികം ഗുണം ചെയ്യുക ഇന്ത്യയിലെ പ്ലാസ്റ്റിക്, കെമിക്ക് ഉത്പന്നങ്ങള്‍ക്കാണ്. ഈ ഉത്പന്നങ്ങളുടെയും അത്  പോലെ മറ്റ്  ഓഫീസ് ഉപകരണങ്ങളുടെയും കയറ്റുമതിയില്‍ വന്‍ വളര്‍ച്ച ഉണ്ടാകുമമെന്നാണ് വിലയിരുത്തല്‍.ഒരു ബില്യണ്‍ ഡോളറാണ് അമേരിക്ക ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം. മാത്രവുമല്ല ഇതിലൂടെ ഇന്ത്യക്ക് 2.44 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയില്‍ നേട്ടം കൊയ്യാനാകും. 

 

 

Related Articles

© 2025 Financial Views. All Rights Reserved