
വാഷിങ്ടണ്‍: അമേരിക്കന്‍ സോഫ്റ്റ് വെയര്‍- ഇ-കോമേഴ്‌സ് സ്ഥാപനമായ ഇബിക്‌സ് ഇന്ത്യന്‍ സംരംഭമായ യാത്രാ ഓണ്‍ലൈനിനെ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത ബിസിനസ് ലോകത്ത് തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. 338 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് (ഏകദേശം 2323 കോടി ഇന്ത്യന്‍ രൂപ) ഇബിക്‌സ് യാത്രയെ ഏറ്റെടുക്കുന്നത്. ഇ-കോമേഴ്‌സിന് പുറമേ ഇന്‍ഷുറന്‍സ്, ധനമിടപാട്, ആരോഗ്യ പരിപാലനം എന്നീ രംഗങ്ങളിലും ഇ-ലേണിങ് ബിസിനസിലും നാഴിക കല്ല് സൃഷ്ടിച്ച കമ്പനിയാണ് ഇബിക്‌സ്.
നാസ്ഡാക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായുള്ള ഫയലിംഗില്‍, രണ്ട് കമ്പനികളും ഒരു നിശ്ചിത കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ എബിക്‌സ് യാത്ര ഏറ്റെടുക്കുമെന്നും കരാര്‍ ലയനമായി രൂപപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. മാത്രമല്ല 60 രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നീക്കമെന്ന് യാത്രാ സിഇഒ ധ്രുവ് ശൃംഗി.
യാത്ര ഏറ്റെടുക്കുന്നതിലൂടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തെ ഏറ്റവും വലിയ എന്റര്‍പ്രൈസ് ഫിനാന്‍ഷ്യല്‍ എക്സ്ചേഞ്ച് എന്നതിലുപരി ഇന്ത്യയിലെ ഏറ്റവും വലിയതും ലാഭകരവുമായ ട്രാവല്‍ സര്‍വീസ് കമ്പനിയായി എബിക്സ്‌കാഷ് ഉയര്‍ന്നുവരുമെന്നും ''എബിക്സ് ചെയര്‍മാനും പ്രസിഡന്റും സിഇഒയുമായ റോബിന്‍ റെയ്ന പറഞ്ഞു.
കമ്പനികള്‍ തമ്മിലുള്ള കരാര്‍ അനുസരിച്ച്, സാധാരണ ഷെയറുകളുള്ള ഓരോ യാത്രാ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും എബിക്‌സില്‍ ഇഷ്ടമുള്ള സ്റ്റോക്കുകളുടെ 0.005 ഓഹരികള്‍ ലഭിക്കും.