യുഎസ് ഉപഭോക്തൃ വില വര്‍ധിക്കുന്നു; പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍

August 12, 2021 |
|
News

                  യുഎസ് ഉപഭോക്തൃ വില വര്‍ധിക്കുന്നു; പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍

യുഎസിലെ ഉപഭോക്തൃ വില ജൂലൈയില്‍ 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കൊറോണ മൂലമുണ്ടായ വിതരണ ശൃംഖല തടസ്സങ്ങള്‍ സമ്പദ്വ്യവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം പണപ്പെരുപ്പം ഉയര്‍ന്നതായും സൂചനകള്‍ ഉണ്ട്. പണപ്പെരുപ്പത്തിന്റെ ഇപ്പോഴത്തെ ഉയര്‍ച്ച താല്‍ക്കാലികമാണെന്നും സമീപ മാസങ്ങളില്‍ പണപ്പെരുപ്പം ഉയരാന്‍ കാരണമായവ പൂര്‍വ സ്ഥിതിയിലേക്കെത്തുമെന്നും ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉപഭോക്തൃ വില സൂചിക ജൂണില്‍ 0.9 ശതമാനം ഉയര്‍ന്ന് കഴിഞ്ഞ മാസം 0.5 ശതമാനം വര്‍ദ്ധിച്ചതായി തൊഴില്‍ വകുപ്പ് ബുധനാഴ്ച അറിയിച്ചു. ജൂലൈ വരെയുള്ള 12 മാസങ്ങളില്‍ സിപിഐ 5.4 ശതമാനം മുന്നേറി. നിലവില്‍ പണപ്പെരുപ്പ നിരക്ക് 15 മാസത്തിനിടയിലെ ഏറ്റവും വലിയ നിലയിലാണ്.

ഉപയോഗിച്ച കാറുകളുടെയും ട്രക്കുകളുടെയും വില വര്‍ദ്ധനവ്, കഴിഞ്ഞ മാസങ്ങളില്‍ പണപ്പെരുപ്പത്തിന്റെ വര്‍ദ്ധനവിന് കാരണമായി. 0.2 ശതമാനം ഉയര്‍ന്നു. എയര്‍ലൈന്‍ നിരക്കുകളുടെ വിലയും 0.1 ശതമാനം കുറഞ്ഞു. കോര്‍ സിപിഐ ജൂണില്‍ 4.5 ശതമാനം മുന്നേറിയതിന് ശേഷം വര്‍ഷം തോറും 4.3 ശതമാനം ഉയര്‍ന്നു. റോയിട്ടേഴ്‌സിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത് മൊത്തത്തിലുള്ള സിപിഐ 0.5 ശതമാനം ഉയരുമെന്നും കോര്‍ സിപിഐ 0.4 ശതമാനം ഉയരുമെന്നുമാണ്. എന്നാല്‍ ഡാറ്റ പുറത്തുവന്നതിന് ശേഷം യുഎസ് ട്രഷറി വില കുറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved