
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പാക്കേജ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍. ഒരു വര്‍ഷത്തിനുളളില്‍ യുഎസ് സമ്പദ് വ്യവസ്ഥ കൊവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് തിരികെയെത്തുമെന്ന് റോയിട്ടേഴ്സ് സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, സര്‍വേയുടെ ഭാഗമായ 23 പേര്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ണമായ വീണ്ടെടുപ്പ് സാധ്യമാണെന്ന് അഭിപ്രായപ്പെട്ടു. സാമ്പത്തിക വീണ്ടെടുക്കലിന്റെ കാലവധി കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ വിജയത്തെയും അതിന്റെ ഫലപ്രാപ്തിയെയും ആശ്രയിച്ചിരിക്കുമെന്നാണ് ഭൂരിഭാഗം വിദഗ്ധരും അഭിപ്രായപ്പെട്ടത്.
അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ച 1.9 ട്രില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജ് വീണ്ടെടുക്കലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായാണ് സര്‍വേ കണക്കാക്കുന്നത്. 120 ഓളം സാമ്പത്തിക വിഗ്ധരാണ് സര്‍വേയുടെ ഭാഗമായത്.