
ക്രിസ്തുമസിന് മുന്നോടിയായി പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് ബോണസും സമ്മാനങ്ങളുമൊക്കെ നല്‍കാറുണ്ട്. ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് ബോണസായി നല്‍കാറ്. എന്നാല്‍ ഒരു സ്ഥാപനം തങ്ങളുടെ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി പ്രഖ്യാപിച്ച ബോണസ് തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ജീവനക്കാര്‍.
യുഎസിലെ മേരിലാന്റില്‍ ക്രിസ്മസ് സമ്മാനമായി ഒരു സ്ഥാപനം ജീവനക്കാര്‍ക്ക് നല്‍കിയത് 70 കോടി രൂപയുടെ സമ്മാനം. സെന്റ്‌ജോണ്‍ പ്രോപ്പര്‍ട്ടീസ് കമ്പനിയിലെ ജീവനക്കാരാണ് ആ ഭാഗ്യവാന്മാര്‍. ഇരുന്നൂറോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഓരോരുത്തര്‍ക്കും 38000 പൗണ്ട് അഥവാ ഏകദേശം 35 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കിയത്. കമ്പനിയുടെ സ്ഥാപക ചെയര്‍മാനും 81വയസുകാരനുമായ എഡ്വേര്‍ഡ് ജോണ്‍ ആണ് അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ച് ജീവനക്കാരെ ഞെട്ടിച്ചത്.
ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായാണ് കമ്പനി ബോണസ് പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ് സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ്. ഇവരുടെ നിക്ഷേപമൂല്യം 350 കോടി ഡോളറാണ്.ചെയര്‍മാന്റെ പ്രഖ്യാപനം കേട്ട് കണ്ണ് നിറഞ്ഞ ജീവനക്കാര്‍ പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.