
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയ വിലക്ക് ഏറ്റവും അധികം ബാധിക്കുന്നത് കേരളത്തെ. വംശനാശഭീഷണി നേരിടുന്ന കടലാമകള്‍ വലകളില്‍ കുരുങ്ങുന്നത് തടയാനായാണ് ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഷന്‍ ഡിവൈസ് ഘടിപ്പിക്കണമെന്ന യുഎസ് സ്‌റ്രേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള നാഷനല്‍മറൈന്‍ ഫിഷറി സര്‍വീസ് ആവശ്യപ്പെട്ടു.എന്നാല്‍ ഈ ആവശ്യം നിറവേറ്റാത്തതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് ചെമ്മീന്‍ കയറ്റുമതിയെ വന്‍തോതിലാണ് ബാധിക്കുക. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി കയറ്റുമതി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
കടലിനടിത്തട്ടിലെ ചെറുമത്സ്യങ്ങളെ വാരിയെടുക്കുന്ന വലകളില്‍ കടലാമകള്‍ കുടുങ്ങിയാലും രക്ഷപ്പെടാവുന്ന വിധത്തിലുള്ള സംവിധാനം സിഫ്റ്റ് നേരത്തെ വികസിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ബോട്ടുകളില്‍ മത്സ്യതൊഴിലാളികള്‍ ഘടിപ്പിക്കാത്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ചെമ്മീന്‍ കയറ്റുമതിക്ക് വിലക്ക് വന്നതോടെ കേരളത്തിന്റെ മത്സ്യബന്ധനമേഖല വന്‍ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍.
കരിക്കാടി ചെമ്മീന്‍,പൂവാലന്‍ ചെമ്മീന്‍ എന്നിവയുടെ കയറ്റുമതിയിലൂടെ 30 കോടി ഡോളറാണ് കേരളം നേടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്ന് 615690 ടണ്‍ ചെമ്മീന്‍ കയറ്റു നടന്നിരുന്നു. ഇതിന്റെ 36ശതമാനവും യുഎസിലേക്ക് നടന്നത്. വിലക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.അതേസമയം പ്രശ്‌നപരിഹാരത്തിന് സമയോചിതമായി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന കോര്‍പ്പറേഷന്‍ ഇടപ്പെട്ടിട്ടില്ലെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിച്ചു.