
വാഷിങ്ടണ്‍: ഏപില്‍ ഒന്നുമുതല്‍ യുഎസിന്റെ പുതിയ എച്ച് വണ്‍ ബി വിസയ്ക്ക് അപേക്ഷ നല്‍കാം. അമേരിക്കയിലെ ഉന്നതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടിയവര്‍ക്കാണ് എച്ച് വണ്‍ ബി വിസയ്ക്ക മുന്‍ഗണന നല്‍കുന്നത്. ഒരു വര്‍ഷം 65,000 പേര്‍ക്ക് എച്ച് വണ്‍ ബി വിസ അനുവദിക്കുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.
അതേസമയം യുഎസില്‍ ഉന്നത പഠനം നടത്തിയവര്‍ക്ക് മാത്രം എച്ച് വണ്‍ ബി വിസ നല്‍കുമ്പോള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എഞ്ചിനീയറിംഗ്, ഐടി മേഖലയിലുള്ള പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. ട്രംപ് ഭരണകൂടം എച്ച് വണ്‍ ബി വിസ നിയമം പരിഷ്‌കരിച്ചത് ഏറ്റവുമധികം ബാധിക്കുക ഐടി മേഖലയിലുള്ള തൊഴില്‍ അന്വേഷകരെയായിരിക്കും.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് എച്ച് വണ്‍ ബി വിസ ചട്ടം പരിഷ്‌കരിച്ചത്. വിസ 65000 ആയി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുഎസില്‍ ഉന്നത വിദ്യാഭ്യസം നേടുന്നവര്‍ക്ക് 20000 വിസ അപേക്ഷകളും അമേരിക്ക വേറെ പരഗണിക്കും. എച്ച് വണ്‍ ബി വിസയുടെ നിമങ്ങള്‍ പരിഷ്‌കരിച്ചതോടെ ഇന്ത്യയിലെ തൊഴിലന്വേഷകര്‍ ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യയിലെ നല്ലൊരു ശതമാനം പ്രൊഫഷണലുകളെ ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.