
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡാറ്റ പ്രാദേശികവത്ക്കരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍പ് രംഗത്തെത്തി. ഇന്ത്യയുടെ ഡാറ്റാ പ്രാദേശികവത്കരിച്ചാല്‍ എച്ച് വണ്‍ ബി അനുവദിക്കുന്നതിനുള്ള ഇളവുകളില്‍ പരിധി നിശ്ചിയിക്കും. ഇന്ത്യക്ക് നല്‍കി വരുന്ന എച്ച് വണ്‍ബി വിസയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അമേരിക്ക തയ്യാറാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഡാറ്റ പ്രാദേശികവത്കരിച്ചാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ വിപണി രംഗത്ത് പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന വിലയിരുത്തലുമുണ്ട്.
ഇന്ത്യയും-അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം കാരണമാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇന്ത്യയിലെ പ്രൊഫഷണുകള്‍ക്കാണ് അമേരിക്ക ഏറ്റവുമധികം എച്ച്വണ്‍ബി വിസ അനുവദിക്കുന്നത്. അമേരിക്ക ഒരുവര്‍ഷം 85,000 പേര്‍ക്കാണ് എച്ച്വണ്‍ബി വിസ അനുവദിക്കുന്നത്. ഇതില്‍ 70 ശതമാനം വിസകളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്ക എച്ച് വണ്‍ ബി വിസ നല്‍കുന്നത്.
ഇന്ത്യ ഡാറ്റാ പ്രാദേശികവത്കരിക്കുന്നതിലൂടെ വിവിധ കമ്പനികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മാസ്റ്റര്‍ കാര്‍ജ് അടക്കമുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.