
വാഷിങ്ടണ്‍: യുഎസിന്റെ വ്യാപാര കമ്മി ചുരുങ്ങിയ നിലയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. വ്യാപാര കമ്മി 2019ഏപ്രില്‍ മാസത്തില്‍ കുറഞ്ഞുവെന്നാണ് യുഎസ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 50.8 ബില്യണ്‍ ഡോളറിലേക്ക് വ്യാപാര കമ്മി ഏപ്രില്‍ മാസത്തില്‍ ചുരങ്ങിയെന്നാണ് കണക്കുകളിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 1.1 ബില്യണ്‍ ഡോളര്‍ വ്യാപര കമ്മിയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം യുഎസിന്റെ മാര്‍ച്ച് മാസത്തിലെ വ്യാപാര കമ്മി ഏകദേശം 51.9 ബില്യണ്‍ ഡോളറാണ്. എന്നാല്‍ കയറ്റുമതി മൂല്യത്തില്‍ കുറവുണ്ടായതായി കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നു. കയറ്റുമതി മൂല്യം 206.8 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങി. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 4.6 ബില്യണ്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കയറ്റുമതി ഏപ്രിലില്‍ 5.78 ബില്യണ്‍ ഡോളര്‍ ഇടിവ് രേഖപ്പെടുത്തി 257.6 ബില്യണ്‍ ഡോളറിലേക്കെത്തി. അതേസമയം വ്യാപാര കമ്മിയില്‍ ആകെ രണ്ട് ശതമാനം വര്‍ധനവുണ്ടായതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു.