
യുഎസ്- ചൈനാ വ്യാപാരം യുദ്ധം കൂടുതല്‍ ശക്തമാവുകയാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് യാതൊരു പരിഹാരവുണ്ടാകാത്ത വിധമാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ചൈനയെ കറന്‍സി മാനിപ്പുലേറ്ററായി യുഎസ് ട്രഷറി ഗണത്തില്‍പ്പെടുത്തിയത് അന്താരാഷ്ട്ര വിപണി രംഗത്ത് ഇപ്പോള്‍ കൂടുതല്‍ ആശയകുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് യുഎസ് അധിക തീരു ഈടാക്കിയതോടെയാണ് ചൈന യുഎസിനെതിരെ പുതിയൊരു നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഇതിന് മറുപടിയായിട്ടാണ് ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന യുവാന്റെ മൂല്യം കുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ എല്ലാ നീക്കത്തെ പ്രേതിരോധിക്കാനുള്ള ഊര്‍ജം വീണ്ടെടുത്താണ് ചൈന അന്താരാഷ്ട്ര തലത്തില്‍ വ്യാപര യുദ്ധത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ളത്. യുഎസ് ഡോളറിനെതിരെ യുവാന്‍ 7 ശതമാനം മുറിച്ചുകടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ചൈനുടെ ഉത്പ്പന്നങ്ങള്‍ക്ക് വില കുറയുകയും അന്താരാഷ്ട്ര വ്യാപാര രംഗത്ത് ചൈനയ്ക്ക് കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവാന്റെ മൂല്യം 7 എന്ന പരിധി മുറിച്ചു കടന്നാല്‍ ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2008 ല്‍ ലോകം അത്തരം വെല്ലുവിളിയെ നേരിട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
യുവാന്റെ മൂല്യത്തില്‍ ഇടിവ് വന്നതോടെ കഴിഞ്ഞ ദീവസം രൂപയുടെ മൂല്യത്തില്‍ ഏറ്റവും വലിയ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തിനിടെ രൂപയുടെ മൂല്യം ഏറ്റവും വലിയ തകര്‍ച്ചയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ ട്രെപിന്റെ എല്ലാനീക്കത്തെയും ചൈനീസ് കമ്പനികള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും. കയറ്റുമതിയില്‍ കൂടുതല്‍ കരുത്ത് നേടി ചൈനയ്ക്ക് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. അതേസമയം ചൈനയുടെ പുതിയ നീക്കത്തെ യുഎസ് എങ്ങനെ പ്രതിരോധിക്കുമെന്ന് ഇനിയും വ്യക്തമല്ല. അതേസമയം 1.1 ട്രില്യണ്‍ ഡോളറിന്റെ യുഎസ് ട്രഷറി ഹോള്‍ഡിങ്സ് ചൈനയുടെ കൈവശമുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം യഎസിന്റെ ഏറ്റവും വലിയ ഫോറിന്‍ ക്രെഡിറ്റര്‍ ചൈനയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുുഎസിന്റെ ഡെറ്റ് ഹോള്‍ഡിങ്സ് ഹോള്‍സെയിലായി വകമാറ്റാന്‍ ചൈനയ്ക്ക് സാധ്യമാകുമെന്നത് വലിയ കാര്യം തന്നെ. ഈ കാരണത്താല്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപാര തര്‍ക്കം കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധവും, ചൈനയുടെ കയറ്റുമതി കൂടുതല്‍ അധികരിക്കുകയും ചെയ്താല്‍ ആഗോള സമ്പദ് വ്യവസ്ഥ മറ്റൊരു പ്രതിസന്ധി നേരിടുന്നതിന് കാരണമാകും.