വെനസ്വേലയില്‍ നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക രംഗത്ത്; വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സമ്മര്‍ദ്ദത്തിലാക്കി അമേരിക്ക

February 14, 2019 |
|
News

                  വെനസ്വേലയില്‍ നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക രംഗത്ത്; വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സമ്മര്‍ദ്ദത്തിലാക്കി അമേരിക്ക

വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയക്ക് മേല്‍ അമേരിക്ക കൂടുതല്‍ ഉപരോധം ചുമത്തുകയാണ്. വെനസ്വേലയില്‍ നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് എണ്ണ ഇറക്കുമതി ചെയ്യരുതെന്നാണ് അമേരിക്ക ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ആണ് വെനസ്വേലയില്‍ നിന്ന്  എണ്ണ ഇറക്കുമിതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിന്തുണക്കുന്നവരെ അമേരിക്ക മറക്കില്ലെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി. ഇതോടെ  ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് എണ്ണ. 

മഡുറോയെ സമ്മര്‍ദ്ദത്തിലാക്കി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്ക വെനസ്വേലയ്‌ക്കെതിരെ  ശകതമായ ഉപരോധം അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുുത്തിയത്. വെനസ്വേലയിലെ രാഷ്ട്രീയ  സാമ്പത്തിക പ്രതിസന്ധി കാരണം 30 ലക്ഷം ജനങ്ങള്‍ പാലായനം ചെയ്‌തെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വെനസ്വേല കൂടുതല്‍ പ്രതിസന്ധി നേരിട്ടാലും ശരി മഡുറോയെ പുറത്താക്കണമെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക. 

PDVSA എന്ന വെനസ്വേല സര്‍ക്കാറിന്റെ കീഴിലുള്ള എണ്ണക്കമ്പനിക്കെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് അത്‌കൊണ്ടാണ്. വെനസ്വേല പ്രതിദിനം 1.57 ബില്യണ്‍ ബാരല്‍ എണ്ണയാണ് ഉത്പാദിപ്പിക്കുന്നത്. വെന്‌സ്വേലയില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ചൈനയ്ക്കും ഇന്ത്യക്കും വെനസ്വേല കൂടുതല്‍ എണ്ണ വില്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നു.  ഇപ്പോള്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. അമേരിക്കയെ പിണക്കി ഇന്ത്യക്ക് എണ്ണ വാങ്ങാന്‍ പറ്റുമോ എന്ന് കാത്തിരുന്ന് കാണാം. ഇന്ത്യ ഇക്കാര്യത്തില്‍ ഏത് നിലപാട് സ്വീകരിച്ചതെന്ന് ഇനിയും വ്യക്തമല്ല.

 

Related Articles

© 2025 Financial Views. All Rights Reserved