
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ ഇറക്കമുതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ നടപടിക്ക് ഒരുങ്ങുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ വെല്ലുവിളികള്‍ ഇറാനുുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു.
അതേസമയം അമേരിക്കയുടെ നിലപാട് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത് മൂലം എണ്ണ വില വര്‍ധിക്കാനും സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഇറാന്‍ ഭീകര പ്രവര്‍ത്തനങ്ങളെയും, ഭീകര സംഘടനകളെയും പിന്തുണക്കുന്നുവെന്നാണ് അമേരിക്ക പറയുന്നത്. മെയ് രണ്ട് മുതല്‍ ഇറാനുമായി എണ്ണ വ്യാപാരത്തിലേര്‍പ്പെട്ട രാജ്യങ്ങളുടെ ഇളവ് അമേരിക്ക എടുത്തുകളഞ്ഞേക്കും. ചൈന, ഇന്ത്യ, ജപ്പാന്‍, സൗത്ത് കൊറിയ, തായ്‌വാന്‍, തുര്‍ക്കി, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കുള്ള ഇളവാണ് അമേരിക്ക മെയ് രണ്ട് മുതല്‍ എടുത്തുകളയുക.