20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തില്‍ സന്തുഷ്ടിയും തൃപ്തിയും; രാജ്യം 4ശതമാനം വളര്‍ച്ച നേടും: അസോചം

May 14, 2020 |
|
News

                  20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തില്‍ സന്തുഷ്ടിയും തൃപ്തിയും; രാജ്യം 4ശതമാനം വളര്‍ച്ച നേടും: അസോചം

ബെംഗളൂരു: സംരംഭക ലോകത്ത് ആവേശവും പ്രതീക്ഷയുമുണര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ വമ്പന്‍ ഉത്തേജക പാക്കേജ്. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപനത്തില്‍ സന്തുഷ്ടിയും തൃപ്തിയും രേഖപ്പെടുത്തി വ്യാപാര-വ്യവസായ സംഘടനയായ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) രംഗത്തെത്തി.

പാക്കേജിലൂടെ വിപണിയിലേക്ക് പണമൊഴുക്കിയാല്‍ എല്ലാ വളര്‍ച്ചാ ആശങ്കകളും അസ്ഥാനത്താവുമെന്നും രാജ്യം 4ശതമാനം വളര്‍ച്ച നേടുമെന്നും സംഘടന പ്രതികരിച്ചു. 'ഈ പ്രഖ്യാപനത്തോടെ 0-1% വളര്‍ച്ചയുണ്ടാവുമെന്ന കണക്കുകൂട്ടലുകള്‍ അസ്ഥാനത്താവുകയും ഈ പണം സമ്പദ് ഘടനയിലേക്ക് ഒഴുകുന്നതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ 2-3% അല്ലെങ്കില്‍ 4% വളര്‍ച്ച കാണാനാവുമെന്ന് വ്യക്തമാവുകയും ചെയ്യുന്നു', സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ രാജീവ് സൂദ് പറയുന്നു. ഒന്നര മാസത്തിന് മുന്‍പ്, വ്യവസായങ്ങളും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം 200-300 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം സംഘടന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്തരമൊരു വമ്പന്‍ പ്രഖ്യാപനം മുന്‍കൂട്ടി കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സൂദ് അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved