ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലും; ആദ്യ ശാഖ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

September 24, 2021 |
|
News

                  ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലും; ആദ്യ ശാഖ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലും. ബാങ്കിന്റെ കേരളത്തിലെ ആദ്യ ശാഖ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്ത് 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ബാങ്ക് പ്രവര്‍ത്തിക്കുന്നു. 201 ജില്ലകളില്‍ നിലവില്‍ ബാങ്കിന് 600 ബ്രാഞ്ചുകളാണുള്ളത്.
കൊച്ചിയില്‍ പാലാരിവട്ടത്താണ് ബാങ്കിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുന്നത്. സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഫിക്സഡ് ഡെപോസിറ്റ്, റിക്കറിങ് ഡെപോസിറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

വിവിധ ബിസിനസുകള്‍ക്കായി ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ബിസിനസുകള്‍ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്നും ഉത്കര്‍ഷ് എസ്എഫ്ബിഎല്‍ എംഡിയും സിഇഒയുമായ ഗോവിന്ദ് സിങ് പറഞ്ഞു.

സേവിങ്സ്, കറന്റ്, ഫിക്സഡ് ഡെപോസിറ്റ്, റിക്കറിങ് ഡെപോസിറ്റ് തുടങ്ങിയ അക്കൗണ്ടുകള്‍ക്കൊപ്പം ഹൗസിങ് ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങിയവയും വസ്തു ഈടിന്‍മേല്‍ വായ്പയും ലഭ്യമാണ്. ബ്രാഞ്ചിന്റെ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റല്‍ ബാങ്കിങ് ശേഷിയും എടിഎം നെറ്റ്വര്‍ക്കും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ശാഖ അവതരിപ്പിക്കുന്നത്.

മൈക്രോ ബാങ്കിങ് വായ്പകള്‍ , എംഎസ്എംഇ വായ്പകള്‍, ഭവന വായ്പകള്‍, വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകള്‍, വാണിജ്യ വാഹന വായ്പകള്‍, നിര്‍മാണ ഉപകരണ വായ്പകള്‍, ടൂവീലര്‍ വായ്പകള്‍ തുടങ്ങിയവയെല്ലാം ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ബാങ്കിങ് ഔട്ട്ലെറ്റുകള്‍, എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ടാബ് ബാങ്കിങ്, കോള്‍ സെന്റ ര്‍ തുടങ്ങിയ ചാനലുകളിലൂടെയെല്ലാം ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകും. പുതിയ വിപണികളിലേക്കും പ്രദേശങ്ങളിലേക്കും ബാങ്ക് വികസിക്കുന്നതോടെ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടും. ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാം. ബാങ്കിന്റെ ഡിജി ഓണ്‍-ബോര്‍ഡിങ് സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാം.

നിലവില്‍ 7.25 ശതമാനം ഉയര്‍ന്ന പലിശ നിരക്ക് വരെയാണ് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. സാധാരണ നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനം വരെയാണ് ഉയര്‍ന്ന പലിശ നിരക്ക്. 700 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണിത്. ഏഴു ദിവസം മുതല്‍ 45 ദിവസം വരെയാണ് ചുരുങ്ങിയ നിക്ഷേപ കാലാവധി. മൂന്ന് ശതമാനം മുതലാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50 ബേസിസ് പോയിന്റുകളുടെ അധിക പലിശ ലഭിക്കും.

Related Articles

© 2025 Financial Views. All Rights Reserved