യോഗി ആദിത്യനാഥ് ഭരണത്തില്‍ അരങ്ങേറിയത് 22,822 സാമ്പത്തിക കുറ്റകൃത്യങ്ങള്‍; യുപിയില്‍ കള്ളനോട്ടടി, വ്യാജ രേഖ ഉണ്ടാക്കല്‍, വിശ്വാസ വഞ്ചന എന്നീ കുറ്റകൃത്യങ്ങളില്‍ വര്‍ധന; ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണകക്കുകള്‍ ഇങ്ങനെ

January 10, 2020 |
|
News

                  യോഗി ആദിത്യനാഥ് ഭരണത്തില്‍ അരങ്ങേറിയത്  22,822 സാമ്പത്തിക കുറ്റകൃത്യങ്ങള്‍; യുപിയില്‍ കള്ളനോട്ടടി, വ്യാജ രേഖ ഉണ്ടാക്കല്‍, വിശ്വാസ വഞ്ചന എന്നീ കുറ്റകൃത്യങ്ങളില്‍ വര്‍ധന; ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണകക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അരങ്ങേറിയ സംസ്ഥാനം യുപിയാണെന്ന് റിപ്പോര്‍ട്ട്.  2018 ല്‍ പുറത്തുവിട്ട നാഷണല്‍ ക്രൈം റെക്കോര്‍ഡിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം രണ്ടാം സ്ഥാനം രാജസ്ഥാനാണെന്നാണ് റിപ്പോര്‍ട്ട്.  യുപിയില്‍  മാത്രം 22,822 കേസുകളാണ്  യുപിയില്‍ മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാനില്‍ ആകെ 21,309 സാമ്പത്തിക കുറ്റകൃത്യ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗികമായി പുറത്തുവിടുന്ന വിവരം.  അതേസമയം മഹാരാ്ര്രഷ്ടയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം  14,854 കേസുകളും,  ബീഹാറില്‍   9,209 കേസുകളും,  തെലങ്കാനയില്‍  ആകെ 10,390 കേസുകളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് നാഷണല്‍  ക്രൈം റെക്കോര്‍ഡ് ബ്യൂറോ വ്യക്തമാക്കുന്നത്.  

രാജ്യത്ത് നടന്ന വിവിധ സാമ്പത്തിക ക്രമക്കേടുകള്‍, അഴിമതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്‍സിആര്‍ബി ഈ വിവരം പുറത്തുവിട്ടത്.  രാജ്യത്തെ ഒന്നാകെ നടുക്കിയ പഞ്ചാബ് നാഷണല് ബാങ്കിലെ വായ്പാ തട്ടിപ്പ്, ഏകദേശം (14,356 കോടി രൂപയുടെ) വായ്പാ തട്ടിപ്പ്,  ഐഎന്‍എക്‌സ് മീഡിയാ കേസ്,  ഐസിഐസിഐ ബാങ്കിലെ വീഡിയോ കോണ്‍  ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് രാജ്യത്ത് നടന്ന പ്രധാനപ്പെട്ട തട്ടിപ്പ് കേസുകള്‍. ഇവയെല്ലാം അന്വേഷിക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിശ്വാസ വഞ്ചന, കള്ളനോട്ടടി,  വ്യാജ രേഖകള്‍ ഉണ്ടാക്കല്‍ എന്നങ്ങനെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കുറ്റകൃത്യങ്ങള്‍ കണക്കാക്കിയിട്ടുള്ളത്.  

അതേസമയം രാജ്യത്ത് ഏറ്റവും കുറ്റകൃത്യങ്ങള്‍ അരങ്ങേറിയിട്ടുള്ളത് വിശ്വാസ വഞ്ചനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്.  1,34,546 കേസുകളാണ് ഇത്തരത്തില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  വഞ്ചനാ വിഭാഗത്തില്‍  രാജ്യത്താകെ അരങ്ങേറിയ കേസുകളുടെ എണ്ണം  20,456 ആണെന്നാണ് പറയുന്നത്.  എന്നാല്‍  വ്യാജ രേഖകള്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട്  ചെയ്ത ആകെ കേസുകളുടെ എണ്ണം 1,266 ആണെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത് മെട്രോപോളിറ്റിയന്‍ ്‌നഗഗരങ്ങളിലാണ്. ഏകദേശം 87 ശതമാനത്താളം രാജ്യത്തെ 19 മെട്രോപൊളിറ്റിന്‍ നഗരങ്ങളില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved