ബാബാ രാംദേവിന്റെ കമ്പനി കര്‍ഷകര്‍ക്ക് രണ്ട് കോടി രൂപ നല്‍കണം

December 29, 2018 |
|
News

                  ബാബാ രാംദേവിന്റെ കമ്പനി കര്‍ഷകര്‍ക്ക് രണ്ട് കോടി രൂപ നല്‍കണം

ഉത്തരാഖണ്ഡ്: ബാബാ രാംദേവിന്റെ കമ്പനിയുടെ വിഹിതം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ ശേഖരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടാണ് കമ്പനി ജീവിക്കുന്നത്. അതിനാല്‍ കമ്പനിയുടെ ഒരു വിഹിതം  കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്.  ബാബാ രാംദേവിന്റെ ദിവ്യാ ഫാര്‍മസിക്കെതിരെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. 

ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോര്‍ഡും ബാബാരാംദേവിന്റെ കമ്പനിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഈ കേസിലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. 2002ലെ ജൈവ വൈവിധ്യ ആക്ട് പ്രകാരമാണ് കോടതി കമ്പനിക്കെതിരെ ഉത്തരവിറക്കിയിരിക്കുന്നത്. കമ്പനിയുടെ ലാഭമായ 421 കോടിയില്‍ നിന്ന് കര്‍ഷകര്‍ക്ക് രണ്ട് കോടി നല്‍കണമെന്നാണ് ഉത്തരവ്. 

 

Related Articles

© 2025 Financial Views. All Rights Reserved