
സര്‍ക്കാര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച ഡോ. വി അനന്ത നാഗേശ്വരന്‍ ഇന്ന് ചുമതലയേറ്റതായി ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. തന്റെ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം 2021 ഡിസംബറില്‍ സിഇഎയുടെ ഓഫീസ് ഒഴിഞ്ഞ കെ വി സുബ്രഹ്മണ്യന്റെ പിന്‍ഗാമിയായി നാഗേശ്വരന്‍ അധികാരമേറ്റിരുന്നു.
ഈ നിയമനത്തിന് മുമ്പ്, ഡോ. നാഗേശ്വരന്‍ എഴുത്തുകാരന്‍, അധ്യാപകന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും സിംഗപ്പൂരിലും നിരവധി ബിസിനസ് സ്‌കൂളുകളിലും മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പഠിപ്പിക്കുകയും വിപുലമായ പ്രസിദ്ധീകരണ സമ്പത്തുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഐഎഫ്എംആര്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ഡീനും ക്രിയാ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രത്തിലെ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.
2019 മുതല്‍ 2021 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പാര്‍ട്ട് ടൈം അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും ആംഹെര്‍സ്റ്റിലെ മസാച്ചുസെറ്റ്‌സിലെ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദവും നേടിയിട്ടുണ്ട്.