
വലപ്പാട്: നാടിന് ഓണസമ്മാനമായി വലപ്പാട് മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ മാനേജങിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. അന്തര്‍ദേശീയ നിലവാരത്തിലുള്ള അക്കാദമിയുടെ ട്രെയ്നറായി നിയമിതനായ രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അംഗീകാരമുള്ള കോച്ച് ഡാരില്‍ ഡേവിസിനെ ചടങ്ങില്‍ വി പി നന്ദകുമാര്‍ ആദരിച്ചു.
പ്രമുഖ ബാഡ്്മിന്റണ്‍ താരങ്ങളായ ബിജു എടമുട്ടം, ഷാനു വലപ്പാട്, നിസാര്‍ ഓര്‍ബിറ്റ് തൃപ്രയാര്‍, നജ്മു വാടാനപ്പള്ളി എന്നിവര്‍ പങ്കെടുത്ത സൗഹൃദ മത്സരവും നടന്നു. ഇവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, ഡി ജി എം സുഭാഷ് രവി, മാഫിറ്റ് ഡയറക്ടര്‍ റഫീഖ് അക്കാഡമി കോഓര്‍ഡിനേറ്റര്‍ ഷെഫീല്‍ എടമുട്ടം എന്നിവര്‍ പങ്കെടുത്തു.