രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം പെരുകുന്നു; പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കൂടുതല്‍ കള്ളനോട്ടുകള്‍; നോട്ട് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ന്യായീകരണം പൊള്ള

October 23, 2019 |
|
News

                  രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം പെരുകുന്നു; പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കൂടുതല്‍ കള്ളനോട്ടുകള്‍; നോട്ട് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ന്യായീകരണം പൊള്ള

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളനോട്ട് പെരുകുന്നതായി റിപ്പോര്‍ട്ട്. നോട്ടുനിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളനോട്ടുകള്‍പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമാക്കി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ രംഗത്ത്. 2017 ല്‍ മാത്രം ആകെ 28.1 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 2016 ല്‍ മാത്രം 15.59 കോടി രൂപയുടെ കള്ളനോട്ടുകളാണ് ആകെ പിടികൂടിയത്. നോട്ടുനിരോധനത്തിന് ശേഷമാണ് രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം പെരുകിയതെന്ന് വ്യക്തമാക്കുന്നതാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

2016 നവംബര്‍ എട്ടിനാണ് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള 500 ന്റെയും, 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. നോട്ട് നിരോധനത്തിലൂടെ കള്ളനോട്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അന്ന് നിരത്തിയ വാദം. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷവും രാജ്യത്ത് കള്ളനോട്ടടി വ്യാപാകമായിട്ടുണ്ടെന്നാണ് വാര്‍ത്തകളിലൂടെയും, കണക്കുകളിലൂടെയും പുറത്തുവരുന്നത്. 2016 ല്‍ മാത്രം  2,81,839  കള്ളനോട്ടുകളാണ് പിടികൂടിയത്. ഏകദേശം 26 ശതമാനം വര്‍ധനവാണ്  കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയിട്ടുള്ളത്. ഒമ്പത് കോടി രൂപയോളമാണ് ഗുജറാത്തില്‍ നിന്ന് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് 6.78 കോടി രൂപയോളമാണ് പിടികൂടിയിട്ടുള്ളത്.  ഉത്തര്‍പ്രദശില്‍ നിന്ന് 2.8 കോടി രൂപയും, ബംഗാളില്‍ നിന്ന് 1.9 കോടി രൂപയുമാണ് പിടികൂടിയത്. കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉയര്‍ന്ന മൂല്യമുള്ള 2000 ത്തിന്റെ നോട്ടുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved