
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ വാതിക ഗ്രൂപ്പും അനുബന്ധ കമ്പനികളും 11 മാസത്തിനുള്ളില്‍ 1,109 കോടി രൂപയുടെ കടം തിരിച്ചടച്ചതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു. 450 കോടി രൂപയുടെ ഭൂമി, 500 കോടി രൂപയുടെ പൂര്‍ത്തിയായ പ്രോപ്പര്‍ട്ടികള്‍, 170 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ എന്നിവ വില്‍പ്പന നടത്തിയാണ് കടം തീര്‍ത്തത്.
പിരമല്‍ എന്റര്‍പ്രൈസസിന് 304 കോടി രൂപ, എച്ച്ഡിഎഫ്‌സി ലിമിറ്റഡിന് 108 കോടി രൂപ, ഇന്ത്യാബുള്‍സിന് 519 കോടി രൂപ, ഐസിഐസിഐ ബാങ്കിന് 82 കോടി രൂപ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് 74 കോടി രൂപ തിരിച്ചടവ് എന്നിങ്ങനെയാണ് പ്രധാന തിരിച്ചടവുകള്‍.
കമ്പനി നിലവില്‍ അതിന്റെ അഭിലാഷ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. കടം തീര്‍ക്കുക, നിര്‍മ്മാണത്തിന് ധനസഹായം നല്‍കുക എന്നീ ഇരട്ട ലക്ഷ്യങ്ങളോടെ മൂലധനം സമാഹരിക്കുന്നതിന് വില്‍പ്പന കാര്യക്ഷമമാക്കുന്നതിനും തുടരുന്നതിനുമുള്ള ശ്രമങ്ങള്‍ കമ്പനി അതിവേഗം നടത്തുകയാണ്.