
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധതയറിയിച്ച് വേദാന്ത ഗ്രൂപ്പ്. 150 കോടി രൂപ ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിനായി നല്‍കുമെന്ന് ചെയര്‍മാന്‍ അനില്‍ അഗര്‍വാളാണ് വ്യക്തമാക്കിയിട്ടുള്ളത്. വേദാന്ത തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 2020ല്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയ വേദാന്ത ഗ്രൂപ്പ് 201 കോടിയ്ക്ക് മുകളിലാണ് ചെലവഴിച്ചിട്ടുള്ളതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ സഹായിക്കാന്‍ അനില്‍ അഗര്‍വാള്‍ 150 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്, 'വേദാന്ത പ്രസ്താവനയില്‍ വ്യക്തമാക്കി.ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാനങ്ങളെയും പിന്തുണയ്ക്കുന്നതിനായി കമ്പനി രാജ്യത്തെ 10 നഗരങ്ങളില്‍ 1,000 ക്രിട്ടിക്കല്‍ കെയര്‍ ബെഡ്ഡുകളും സജ്ജീകരിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്നതിനായി അത്യാധുനിക സൌകര്യങ്ങളുള്ള 'ഫീല്‍ഡ് ഹോസ്പിറ്റലുകള്‍' സ്ഥാപിക്കും. അവയെ അംഗീകൃതവും പ്രശസ്തവുമായ ആശുപത്രികളുമായി ബന്ധിപ്പിക്കും. കൂടാതെ ഓരോ ആശുപത്രിയിലും എയര്‍ കണ്ടീഷന്‍ ചെയ്ത 100 ??കിടക്കകളും സജ്ജീകരിക്കും.
ഇത്തരം സംവിധാനങ്ങളില്‍ 90 കിടക്കകളും ജീവന്‍ രക്ഷിക്കാനുള്ള ഓക്‌സിജന്‍ പിന്തുണയും ഒരുക്കും. ബാക്കിയുള്ളവയ്ക്ക് വെന്റിലേറ്റര്‍ സൌകര്യവും ഉണ്ടായിരിക്കും. 'കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആഘാതവും രോഗം ജനങ്ങളുടെ ജീവനെടുക്കുന്നതും കണ്ട് ഞാന്‍ വളരെയധികം ആശങ്കാകുലനാണ്. പകര്‍ച്ചവ്യാധിയോട് പോരാടാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്കായി 150 കോടി രൂപ നല്‍കാന്‍ വേദാന്ത ഗ്രൂപ്പ് മുന്നോട്ട് വന്നിട്ടുണ്ട്, ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളോടും ഒപ്പം ഉറച്ചുനില്‍ക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും, 'അഗര്‍വാള്‍ പറഞ്ഞു.