പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായെന്ന് കൃഷിമന്ത്രി

December 27, 2021 |
|
News

                  പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായെന്ന് കൃഷിമന്ത്രി

കോഴിക്കോട്: പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായെന്ന് കൃഷിമന്ത്രി പി പ്രസാദ്. പതിവ് വിലക്കയറ്റം ക്രിസ്മസിനുണ്ടിയില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോര്‍ട്ടികോര്‍പ്പ് ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊര്‍ജിതമാക്കും. ഉത്തരേന്ത്യയില്‍ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോര്‍ട്ടികോര്‍പ്പ് ചന്തകള്‍ തുടരും. ആഭ്യന്തര പച്ചക്കറി സംഭരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

 29 മുതല്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തും. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാനാണ് തീരുമാനം. പച്ചക്കറി കൃഷി വ്യാപകമാക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നും പുതുവര്‍ഷത്തില്‍ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ ഇടത്ത് മുന്നണി നിലപാടിനോട് ഒപ്പമാണെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടികള്‍ക്ക് അവരവരുടെ നിലപാടുകള്‍ ഉണ്ടാകും. സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ മുന്നണിയുടെ നിലപാടിന് ഒപ്പമാണ് താന്‍. ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

© 2024 Financial Views. All Rights Reserved