തെങ്കാശിയില്‍ നിന്ന് പച്ചക്കറി സമാഹരിക്കും; ഹോര്‍ട്ടികോര്‍പ് ധാരണാപത്രം ഒപ്പുവച്ചു

December 21, 2021 |
|
News

                  തെങ്കാശിയില്‍ നിന്ന് പച്ചക്കറി സമാഹരിക്കും;  ഹോര്‍ട്ടികോര്‍പ് ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ തമിഴ്‌നാട് തെങ്കാശി ജില്ലയിലെ കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുമായി ഹോര്‍ട്ടികോര്‍പ് ധാരണാപത്രം ഒപ്പുവച്ചു. തമിഴ്‌നാട് അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പു നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ സംഭരിക്കുക. തെങ്കാശി ജില്ലയിലെ 7 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നു ഗ്രേഡ് ചെയ്ത പച്ചക്കറികള്‍ സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന് ഇനി കഴിയും.

ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും. 11 മാസത്തേക്കാണ് ധാരണ. കിലോയ്ക്ക് ഒരു രൂപ കൈകാര്യച്ചെലവ് ഹോര്‍ട്ടികോര്‍പ് കൊടുക്കണം. തലേദിവസം ഹോര്‍ട്ടികോര്‍പ് ആവശ്യപ്പെടുന്ന പച്ചക്കറികള്‍ സമിതി സമാഹരിക്കുകയും ഗുണനിലവാരം ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്തി പിറ്റേദിവസം തന്നെ വിതരണത്തിനായി കേരളത്തിലെത്തിക്കുകയുമാണു ചെയ്യുക. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്കായ തുടങ്ങിയവ ആദ്യഘട്ടത്തില്‍ എത്തിക്കും.

Related Articles

© 2025 Financial Views. All Rights Reserved