
വിലക്കയറ്റത്തില്‍ നട്ടം തിരിയുകയാണ് ദക്ഷിണ അമേരിക്കന്‍ രാജ്യമായ വെനസ്വേല. പണ ഇടപാടുകള്‍ എളുപ്പമാക്കാന്‍ കറന്‍സി മൂല്യത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് രാജ്യം. വെനസ്വേല കറന്‍സിയായ ബോളിവറിന്റെ മൂല്യത്തിലാണ് മാറ്റം വരുത്തുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. ഇതോടെ ബോളിവറിന്റെ മൂല്യം കുത്തനെ ഇടിയും.
ബോളിവറിന്റെ ആറ് പൂജ്യങ്ങളുടെ മൂല്യമാണ് മാറുന്നത്. നിലവിലെ 10 കോടി ബോളിവര്‍ 100 ബോളിവറിന് തുല്യമായി മാറും. ഇതായിരിക്കും എറ്റവും മൂല്യമുള്ള കറന്‍സി. 10 ലക്ഷം മൂല്യമുള്ള ബോളിവര്‍ ഒരു ബോളിവറിന് തുല്യമായി മാറും. വെനെസ്വേലിയന്‍ കേന്ദ്ര ബാങ്കാണ് മാറ്റങ്ങള്‍ വരുത്തുന്നത്.
അതായത് നിലവില്‍ ഒരു ഡോളറിന് 3,219,000 ബൊളിവര്‍ ആണ് ലഭിക്കുന്നതെങ്കില്‍ ഇി ഇത് 3.2 ബൊളിവര്‍ ആയിരിക്കും..സോഷ്യലിസ്റ്റ് നേതാക്കള്‍ വെനസ്വേല ഭരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ബോളിവറിന്റെ മൂല്യം കുറയ്ക്കുന്നത്. 2008 -ല്‍ ഹ്യൂഗോ ഷാവേസ് ബൊളിവറിന്റെ മൂന്ന് പൂജ്യങ്ങള്‍ ഒഴിവാക്കിയിരുന്നു, പിന്നീട് അധികാരത്തില്‍ വന്ന നിക്കോളാസ് മഡുറോ 2018 ല്‍ അഞ്ച് പൂജ്യങ്ങള്‍ കുറച്ചു.
ദേശീയ കറന്‍സി ബോളിവര്‍ ആണെങ്കിലും രാജ്യത്ത് ഇപ്പോള്‍ ഇടപാടുകള്‍ക്ക് ഡോളര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അനൗപചാരികമായി ആണിത്. ദിവസേനയുള്ള ഇടപാടുകള്‍ക്ക് യുഎസ് ഡോളര്‍ ഉപയോഗിക്കാറുണ്ടെങ്കിലും വെനസ്വേലക്കാര്‍ക്ക് ശമ്പളം ഉള്‍പ്പെടെ ബൊളിവറിലാണ്. ബസ് നിരക്ക്, പാര്‍ക്കിങ് മറ്റ് സേവനങ്ങള്‍ എന്നിവക്കും കറന്‍സി ആവശ്യമാണ്.