
ഒപെക് രാജ്യങ്ങളിലെ എണ്ണ ഉത്പാദന രംഗത്ത് ആറാമത് നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. ഈ രാജ്യത്ത് നിന്ന് എണ്ണ വാങ്ങുന്നത് അമേരിക്കയും യുറേപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തെക്കേ അമേരിക്കയില്‍ ഒരു കാലത്ത് അതി സമ്പന്നമായ ഒരു രാജ്യം കൂടുതല്‍ പ്രതിസന്ധകളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എണ്ണ ഉത്പാദനത്തിലൂടെ വരുമാനം നേടിയ ഒരു രാജ്യത്തിന് അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 28നാണ് അമേരിക്ക വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചത്. ഇത് മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായി. എണ്ണ ലോകത്ത് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയോട് വെന്‍സ്വലാ എണ്ണ ഇറക്കുമതി ചെയ്യുന്നുമായി ബന്ധപ്പെട്ട് ഒരു ഉഭയക്ഷി കരാറിലേര്‍പ്പെടാമോ എന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. വെന്‍സ്വേലയുടെ അഭ്യര്‍ത്ഥന ഏത് രീതിയിലാണ് ഇന്ത്യ സ്വീകരിക്കുമെന്നുന്നത് കാത്തിരുന്നു കാണാം.
ഇന്ത്യ വെനസ്വോലയില്‍ നിന്ന് എണ്ണ വാങ്ങുകയാണെങ്കില്‍ വെനസ്വേലാ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകും. വെസ്വേലയുടെ പൊതു മേഖലാ എണ്ണക്കമ്പനിയായ PDVSA യുഎസ് വിലക്കുകയും മഡുറോ ഭരണത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങള്‍ കത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനും എണ്ണ ഉത്പാദനത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വെന്‍സ്വലക്ക് കൂടുതല്‍ രാജ്യങ്ങളുടെ സഹായം ആവശ്യമാണ്. അമേരിക്കയുടെ ഉപരോധം മൂലം മിക്ക രാജ്യങ്ങളും ഇപ്പോള്‍ വെനസ്വേല അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേ സമയം വെനസ്വേല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ അതി ജീവിക്കാന്‍ മറുഡോയ്ക്ക് ഇനി സാധിക്കില്ലെന്നാണ് ആരോപണം. അത് കൊണ്ട് മറുഡോയെ കുടുക്കാന്‍ ട്രംപ് നടത്തിയ നീക്കം ഗൗരവത്തോടെയാണ് ലോക രാഷ്ട്രങ്ങള്‍ കാണുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മറികടക്കാനാകാതെ മറുഡോ പ്രസിഡന്റ് സഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ പാലായനം നടത്തിക്കൊണ്ടിരിക്കുകയാണ്. 30 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ പാലായനം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ഒരു രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് വെനസ്വേല സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.